School, Midhun ഫയൽ
Kerala

'മിഥുന്റെ വീട് എന്റെയും', സ്‌കൂളില്‍ വെച്ച് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു, ശിലാസ്ഥാപനം ഇന്ന്

'മിഥുന്റെ വീട് എന്റെയും' എന്ന പേരിലാണ് ഭവന നിര്‍മ്മാണം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വെച്ച് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു. കേരള സ്‌റ്റേറ്റ് ഭരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം പൊതു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഇന്ന് നിര്‍വഹിക്കും.

'മിഥുന്റെ വീട് എന്റെയും' എന്ന പേരിലാണ് ഭവന നിര്‍മ്മാണം. ഞായറാഴ്ച രാവിലെ 10 മണിക്കാണ് ശിലാസ്ഥാപനം നടത്തുക. ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് സംസ്ഥാന സെക്രട്ടറി എന്‍ കെ പ്രഭാകരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഇക്കഴിഞ്ഞ ജൂലൈ 17നാണ് മിഥുന്‍ സ്‌കൂളില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. സ്‌കൂളില്‍ അപകടകരമായ രീതിയില്‍ നിര്‍മ്മിച്ച സൈക്കിള്‍ ഷെഡിന് മുകളിലൂടെ കടന്നുപോയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റായിരുന്നു അപകടമുണ്ടായത്. സംഭവത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെതിരെയും, കെഎസ്ഇബി തേവലക്കര സെക്ഷന്‍ ഓവര്‍സിയര്‍ക്കെതിരെയും നടപടിയെടുത്തിരുന്നു.

Scouts and Guides build house for family of Midhun, student who died of shock at Thevalakkara school

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT