Chief Minister VD Satheesan File Photo
Kerala

ജിഎൻഎയുമായി കരാർ തന്നെയില്ല, പിന്നെങ്ങനെ പിന്മാറും?; മറുപടിയുമായി മുഖ്യമന്ത്രി

ഇപ്പോ പ്രശ്‌നമുണ്ടാകും, ഇപ്പോ തന്നെ വാങ്ങണം, ഇതിന്റെ അടിയില്‍ ഒപ്പു വെച്ചേക്ക് എന്നു പറഞ്ഞ് ഫയല്‍ അയച്ചാല്‍ ഒപ്പു വെക്കാന്‍ ഇരിക്കുന്ന ആളല്ല താനെന്ന് മുഖ്യമന്ത്രി പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: വൈദ്യുതി വാങ്ങാന്‍ ജിഎന്‍എയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വൈദ്യുതി വാങ്ങാന്‍ ഹിമാചല്‍ പ്രദേശ്, ജിഎന്‍എ എന്നിങ്ങനെ രണ്ട് നിര്‍ദേശങ്ങളാണ് തന്റെ മുന്നില്‍ വന്നത്. ഏതാണ് മികച്ച ഓപ്ഷന്‍ എന്ന് തെരഞ്ഞെടുക്കാനായിരുന്നു ശുപാര്‍ശ. ജിഎന്‍എയാണ് മികച്ച ഓപ്ഷനെങ്കിലും അവരുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വൈദ്യുതി മന്ത്രി പറഞ്ഞത് നൂറു ശതമാനം ശരിയാണ്. മന്ത്രിയാണ് തനിക്ക് ഫയല്‍ അയച്ചത്. ജിഎന്‍എയിലേക്ക് മാറിയത് അറിഞ്ഞില്ലെന്നാണ് മന്ത്രി പറഞ്ഞതെന്നാണ് വാര്‍ത്തകള്‍ വന്നത്. അതിന് ആരുമായും കരാറില്‍ ഏര്‍പ്പിട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിമാചല്‍ കരാറില്‍ നിന്നും പിന്മാറിയെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞത്. കരാര്‍ തന്നെയില്ല, പിന്നെങ്ങനെ പിന്മാറും?. ആരാണ് അദ്ദേഹത്തിന് ഉപദേശം കൊടുക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കൂടെ എം വി ഗോവിന്ദനും കൂടിയിട്ടുണ്ട്. ഇതെന്താണെന്ന് പോലും ഗോവിന്ദന് മനസ്സിലായിട്ടില്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.

കഴിഞ്ഞ 10 വര്‍ഷമായി വൈദ്യുതിയില്‍ ഹ്രസ്വകാല പര്‍ച്ചേസാണ് നടത്തിയത്. പ്രശ്‌നപരിഹാരത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ ദീര്‍ഘകാല കരാര്‍ ഉണ്ടാക്കിയില്ല. അത് ഗുരുതരമായ കുറ്റകൃത്യമാണ്. ദീര്‍ഘൃഷ്ടിയില്ലാതെയുള്ള മുന്‍സര്‍ക്കാരിന്റെ വൈദ്യുത നയമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ ആസൂത്രണം ഇല്ലായ്മയാണ് ഇലക്ട്രിസിറ്റി ക്രൈസിസിന് കാരണമായത്.

ഇപ്പോള്‍ വൈദ്യുതി ആവശ്യമില്ലെങ്കിലും പിന്നീട് ആവശ്യം വരുമെന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. പ്രോ ലോങ്ഡ് പവര്‍കട്ട് ഉണ്ടാകുമെന്നാണ് പറഞ്ഞിട്ടുള്ളത്. ഇതു കണ്ടപ്പോള്‍ ആശങ്കയുണ്ടായി എന്നത് സത്യമാണ്. പവര്‍കട്ട് ഉണ്ടായാല്‍ പിന്നെ മുഖ്യമന്ത്രിയെയാണല്ലോ കുറ്റപ്പെടുത്തുക. അതിനു പിന്നാലെയാണ് വൈദ്യുതി വാങ്ങലിനെക്കുറിച്ച് കൂടിയാലോചനകള്‍ നടത്തിയത്. റേറ്റ് കുറവ് എവിടെ നിന്നാണോ ലഭിക്കുന്നത്, അവടെ നിന്നാകും വൈദ്യുതി വാങ്ങുക. 5 രൂപ 18 പൈസയ്ക്ക് സിന്നാറില്‍ നിന്നും വൈദ്യുതി വാങ്ങും. എവിടെ നിന്നാണോ ഒരു രൂപയെങ്കിലും കുറവില്‍ വൈദ്യുതി ലഭിക്കുക, അവിടെ നിന്നേ വൈദ്യുതി വാങ്ങൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി വാങ്ങേണ്ടി വരും. അതാണ് വൈദ്യുതി മന്ത്രി പറഞ്ഞത്. ഇപ്പോ പ്രശ്‌നമുണ്ടാകും, ഇപ്പോ തന്നെ വാങ്ങണം, ഇതിന്റെ അടിയില്‍ ഒപ്പു വെച്ചേക്ക് എന്നു പറഞ്ഞ് ഫയല്‍ അയച്ചാല്‍ ഒപ്പു വെക്കാന്‍ ഇരിക്കുന്ന ആളല്ല താനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എന്‍ടിപിസി ചെയര്‍മാനുമായി ഡല്‍ഹിയില്‍ വെച്ച് ചര്‍ച്ച നടത്തിയിരുന്നു. ജനുവരിയില്‍ ലഭിക്കുമെന്ന് കരുതിയിരുന്ന സിന്നാറിലെ വൈദ്യുതി മാര്‍ച്ചിലേ ലഭിക്കൂ. അവരില്‍ നിന്നും കൂടുതല്‍ വൈദ്യുതി വാങ്ങാനാണ് ശ്രമിക്കുന്നത്. 340 ല്‍ നിന്ന് 640 ഉം, പിന്നെ ആയിരവും ആയി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്‍ടിപിസിയുടെ കാര്യത്തിലൊക്കെ കഴിഞ്ഞ സര്‍ക്കാര്‍ എത്രകാലമാണ് തീരുമാനമെടുക്കാതെ വൈകിപ്പിച്ചത്. ഹൃസ്വകാല പര്‍ച്ചേസ് ഹരമാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. വൈദ്യുതി പ്രതിസന്ധിക്കുള്ള ശാശ്വതമായ പരിഹാരം, ദീര്‍ഘകാല കരാര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കും. ഭാവിയിലേക്ക് അഞ്ചുവര്‍ഷം കഴിഞ്ഞാലുണ്ടാകുന്ന കാര്യത്തിലേക്കുള്ള, ദീര്‍ഘകാലത്തേക്കുള്ള പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പാക്കും. അതില്‍ ഒരു ടെന്‍ഷനും വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

No agreement has been entered into with GNA for the purchase of electricity: Chief Minister VD Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപാവലി ആഘോഷത്തിനിടയിലുണ്ടായ തർക്കം; രാഷ്ട്രപതിയുടെ അംഗരക്ഷക സേനയിലെ ജവാന് വെടിയേറ്റു

സ്തനാർബുദത്തിന് പിന്നാലെ പാൻക്രിയാസിൽ, ശരീരമാകെ വ്യാപിച്ചുവെന്ന് ഭയപ്പെട്ടു; കാൻസർ പോരാട്ടത്തെ കുറിച്ച് സോണിയ ​ഗാന്ധി

ദീപാവലി കരുത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 1300 പോയിന്റ് കുതിച്ചു, നിക്ഷേപകര്‍ക്ക് ആറുലക്ഷം കോടിയുടെ നേട്ടം

എക്സൈസ് മാസപ്പടി കൈക്കൂലി കേസ്: ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെആർ അജയുടെ മൊഴി രേഖപ്പെടുത്തി വിജിലൻസ്

C-MET: തൃശൂരിൽ നിരവധി ഒഴിവുകൾ; ബിരുദം, ഡിപ്ലോമ യോഗ്യത, അഭിമുഖം 20,23 തീയതികളിൽ