v v rajesh ഫയൽ
Kerala

പാളയം മാര്‍ക്കറ്റ് പോലെ മാനവീയം വീഥിയും സ്വകാര്യസ്വത്താക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട: മേയര്‍ വി വി രാജേഷ്

നവംബര്‍ 14ന് പരിപാടി നടത്താന്‍ ആരും അപേക്ഷ നല്‍കിയിരുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

തിരുവനന്തപുരം: മാനവീയം വീഥിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് മേയര്‍ വി വി രാജേഷ്. മാനവീയം വീഥിയില്‍ നവംബര്‍ 14ന് പുഷ്പവതിയുടെ സംഗീത പരിപാടി നടത്താന്‍ ആരും ഔദ്യോഗികകമായി അപേക്ഷ നല്‍കിയില്ലെന്ന് മേയര്‍ വ്യക്തമാക്കി. 'മാനവീയം വീഥി രജത ജൂബിലി ആഘോഷ സമിതി' എന്ന പേരിലാണ് ഓണ്‍ലൈനായി അപേക്ഷ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു മേയറിന്റെ പ്രതികരണം.

ആരെങ്കിലും വന്ന് ഞങ്ങളാണ് മാനവീയം രജതജൂബിലി സാംസ്കാരിക സമിതി എന്ന് പറഞ്ഞാൽ അംഗീകരിയ്ക്കാൻ ആവില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതും കോര്‍പ്പറേഷന് നിയന്ത്രണാവകാശമുള്ളതുമായ മാനവീയം വീഥിയുടെ രജത ജൂബിലി സമിതിയില്‍ സര്‍ക്കാരിന്റെയോ നഗരസഭയുടെയോ പ്രതിനിധികള്‍ ആരുമില്ല. കോര്‍പ്പറേഷന്‍ രേഖകളില്‍ ഇത്തരമൊരു സമിതി രൂപീകരിച്ചതായി തീരുമാനങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രദേശത്തെ സംഘര്‍ഷ സാധ്യത പരിഗണിച്ചും അപേക്ഷയുടെ ആധികാരികത പരിശോധിച്ചുമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

കലാകാരന്മാരെ തടയുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിമാണെന്നും കൃത്യമായ രേഖകളോടെ വരുന്ന പരിപാടികള്‍ക്ക് അനുമതി നല്‍കുന്നതില്‍ തടസ്സമില്ലെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. പാളയം മാര്‍ക്കറ്റ് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്താക്കി മാറ്റാനുള്ള നീക്കമാണ് നടന്നത്. ഇത് താന്‍ മുളയിലേ നുള്ളി എന്നും അദ്ദേഹം പ്രതികരിച്ചു. ആഘോഷ കമ്മിറ്റി സമര്‍പ്പിച്ച അപേക്ഷ ഉള്‍പ്പെടുത്തിയാണ് മേയറുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

No one should have the false hope that Manaveeyam Veedhi can be turned into private property like Palayam Market: Mayor V V Rajesh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊട്ടന്‍മാര്‍ക്ക് E20 സയന്‍സ് അറിയില്ല; കന്നാസില്‍ കൊണ്ടുപോയി മിക്‌സ് ചെയ്‌തോ എന്നറിയില്ല; സുരേഷ് ഗോപി

നെതർലൻഡ്‌സിനെ എതിരില്ലാത്ത അഞ്ചു ​ഗോളുകൾ‌ക്ക് തകർത്ത് ജർമനി; യുവേഫ നേഷൻസ് ലീ​ഗ് ക്വാർട്ടറിൽ കടന്നു

കൺപോളകൾ തുടിക്കുന്നത് 'ഭാവി' പറയാൻ അല്ല!, ശീലങ്ങളിലെ മാറ്റമാണ് സൂചിപ്പിക്കുന്നത്

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 16 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ നോക്കണം; യുഎഇയില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ 'വാണിങ് അലര്‍ട്ട്'