കലവൂരിൽ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചു പ്രതീകാത്മക ചിത്രം
Kerala

നവരാത്രി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചു; അയല്‍വാസിയെന്ന് സംശയം

കലവൂര്‍ പ്രീതീകുളങ്ങരയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കലവൂര്‍ പ്രീതീകുളങ്ങരയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചതായി പരാതി. നവരാത്രി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. മുടി മുറിച്ചത് ഒരു മധ്യവയസ്‌കനെന്നാണ് സംശയം.

ഇന്നലെ രാത്രിയാണ് സംഭവം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ പരിപാടികള്‍ പ്രദേശത്ത് നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. അയല്‍വാസിയാണ് നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചതെന്ന് സംശയിക്കുന്നു.

അയല്‍വാസിയുടെ വീട്ടുകാരും യുവതിയുടെ വീട്ടുകാരും തമ്മില്‍ തര്‍ക്കം ഉണ്ട്. ഇതിലുള്ള വിരോധമാണോ ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് സംശയം. മുടി മുറിച്ചെന്ന് സംശയിക്കുന്നയാള്‍ ഇപ്പോള്‍ ഒളിവിലാണ്. പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ യുവതിയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് മണ്ണഞ്ചേരി പൊലീസ് അറിയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപ്പോര്‍ട്ട്

'ഇടുക്കിയിലേക്ക് ഒഴുക്കുന്ന വെള്ളം തമിഴ്‌നാടിന് നല്‍കണം'; മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം ആവശ്യപ്പെട്ട് ടിവികെ

'വിശ്വഗുരു' എന്ന് അവകാശവാദം, ഒരു പരീക്ഷ പോലും നടത്താനാവുന്നില്ല; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

'മലയാളം ഇനി ട്രൈ ചെയ്യാന്‍ ആഗ്രഹമില്ല; വളരെ ബുദ്ധിമുട്ടുള്ള ഭാഷ'; തുറന്ന് പറഞ്ഞ് ജാന്‍വി കപൂര്‍

'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് സഖ്യം; ഗില്‍- സായ് കൂട്ടുകെട്ട് അവിശ്വസനീയം!'

SCROLL FOR NEXT