കണ്ണൂര്‍:കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍ വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം ഏര്‍പ്പെടുത്തി. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് അടിഞ്ഞുകൂടിയ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്ത് നെടുംപൊയില്‍ ചുരം റോഡ് നിലവില്‍ ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്.
നെടുംപൊയില്‍ വഴിയുള്ള വാഹനസഞ്ചാരം തുടരുന്നുണ്ടെങ്കിലും, ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടായാല്‍ രണ്ട് ബദല്‍ പാതകള്‍ ഉപയോഗിക്കാം. കണ്ണൂര്‍ ഭാഗത്തുനിന്നും വരുന്നവര്‍ക്ക്, കണ്ണവം- ചെറുവാഞ്ചേരി- നാദാപുരം-കുറ്റ്യാടി ചുരം റോഡ് വഴി മാനന്തവാടിയിലേക്ക് പോകാം.
തലശ്ശേരി ഭാഗത്തുനിന്നും വരുന്നവര്‍ക്ക്, പള്ളൂര്‍-നാദാപുരം- കുറ്റ്യാടി-മാനന്തവാടി റോഡും ഉപയോഗിക്കാം.പ്രതികൂല കാലാവസ്ഥയില്‍ വയനാട്ടിലേക്കുള്ള യാത്ര ജനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ പി വിഷ്ണു രാജ് അഭ്യര്‍ത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates