Peravoor Block Panchayat: BJP Candidate's Nominations Rejected  file
Kerala

വനിതാ സംവരണ ഡിവിഷനില്‍ ബിജെപിയ്ക്ക് പുരുഷ സ്ഥാനാര്‍ഥി; പത്രിക തള്ളി

ജനറല്‍ ഡിവിഷനായ ആലച്ചേരിയിലും അനീഷ് പത്രിക നല്‍കിയിരുന്നു. ഈ പത്രികയും തള്ളി.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വനിതാ സംവരണ ഡിവിഷനില്‍ പുരുഷ സ്ഥാനാര്‍ഥി നല്‍കിയ പത്രിക തള്ളി. കോളയാട് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥി കെ അനീഷ് നല്‍കിയ പത്രികയാണ് വരണാധികാരി എ കെ ജയശ്രീ തള്ളിയത്. ജനറല്‍ ഡിവിഷനായ ആലച്ചേരിയിലും അനീഷ് പത്രിക നല്‍കിയിരുന്നു. ഈ പത്രികയും തള്ളി.

രണ്ട് പത്രികകളും തള്ളിയതോടെ ബ്ലോക്കിലെ രണ്ട് ഡിവിഷനുകളില്‍ എന്‍ഡിഎക്ക് സ്ഥാനാര്‍ഥികളില്ലാതെയായി. സൂക്ഷ്മപരിശോധനാവേളയിലാണ് അനീഷ് രണ്ട് ഡിവിഷനുകളില്‍ പത്രിക നല്‍കിയത് കണ്ടെത്തിയത്. എന്നാല്‍ ഇത് അനുവദനീയമല്ലാത്തതിനാലാണ് പത്രിക തള്ളിയത്.

നാമനിര്‍ദേശപത്രികയില്‍ പഞ്ചായത്തിന്റെ പേരും ബ്ലോക്ക് ഡിവിഷന്റെ പേരും ഒന്നായതാണ് തെറ്റുവരാന്‍ കാരണമെന്ന് ബിജെപി നേതൃത്വം പറഞ്ഞു. ആദ്യ ദിവസം നല്‍കിയ പത്രികയില്‍ ഇത്തരത്തില്‍ തെറ്റ് സംഭവിച്ചതിനാലാണ് അടുത്ത ദിവസം ജനറല്‍ വാര്‍ഡില്‍ വീണ്ടും പത്രിക സമര്‍പ്പിച്ചത്.

Peravoor Block Panchayat: BJP Candidate's Nominations Rejected

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അന്തിമ തീരുമാനം എടുത്തിട്ടില്ല'; ചണ്ഡിഗഡ് ഭരണഘടനാ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാര്‍

ഒറ്റ ചേരുവ മതി, കാപ്പിയെ ഹെൽത്തി ഡ്രിങ്ക് ആക്കാം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Samrudhi SM 30 lottery result

കൈക്കണക്കല്ല വേണ്ടത്, ദിവസവും ഉപയോ​ഗിക്കേണ്ട ഉപ്പിന്റെ അളവ് എത്ര?

ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ചില ഇൻഡോർ സസ്യങ്ങൾ

SCROLL FOR NEXT