Pinarayi Vijayan Criticises VD Satheesan Over Kerala’s Move to Implement Labour Codes. 
Kerala

'ലേബർ കോഡ് നടപ്പാക്കാനുള്ള നീക്കം കേന്ദ്രത്തെ തൃപ്തിപ്പെടുത്താൻ'; വിഡി സതീശനെതിരെ പിണറായി

'കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടിനെപ്പോലും തൃണവൽഗണിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തിരുവനന്തപുരം: കേരളത്തിൽ ലേബർ കോഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പെട്ടെന്നുള്ള പ്രഖ്യാപനം കേന്ദ്ര സർക്കാരിനെ തൃപ്തിപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലേബർ കോഡ് വിഷയത്തിലെ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടിനെപ്പോലും തൃണവൽഗണിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എൻഡിഎ സർക്കാർ നയങ്ങളെ അതേപടി പിൻപറ്റുന്നത് ആണ് കേരളത്തിലെ സർക്കാർ എന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.

തൊഴിലാളി വിരുദ്ധമായ ലേബർ കോഡിന്റെ വിജ്ഞാപനം 2025 നവംബറിലാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. പാർലമെന്റിൽ ലേബർ സ്‌റ്റാൻഡിങ്‌ കമ്മിറ്റി നിർദേശിച്ച ഒരു മാറ്റം പോലും അംഗീകരിക്കാതെ പൂർണ്ണമായും കോർപറേറ്റ്‌ താൽപ്പര്യങ്ങൾ നടപ്പാക്കാനായാണ് ലേബർ കോഡുകൾ കൊണ്ടുവന്നത്. ലേബർ കോഡ് കേരളത്തിൽ നടപ്പിലാക്കില്ലെന്നാണ് അന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

ലേബർ കോഡിനെ പറ്റി വിശദമായി പഠിക്കുന്നതിന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് വി ഗോപാൽ ഗൗഡ അധ്യക്ഷനായ ഒരു കമ്മീഷനെ എൽഡിഎഫ് സർക്കാർ 2026 ജനുവരി 22 ന് നിയമിച്ചു. കമ്മീഷൻ അന്നത്തെ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ . തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് ഭരണഘടനാപരമായ അധികാരമുണ്ടെന്നും അതിനായി നിയമനിർമ്മാണം നടത്താമെന്നും പറഞ്ഞിരുന്നു.

കമ്മീഷൻ റിപ്പോർട്ട് കിട്ടിയ ഉടൻ തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാൽ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ എൽഡിഎഫ് സർക്കാരിന് കഴിയാതെ പോയി. ഗോപാൽ ഗൗഡ കമ്മീഷന്റെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മേശപ്പുറത്തുണ്ട്. എന്നാൽ കമ്മീഷൻ റിപ്പോർട്ടിനെ അവഗണിച്ചുകൊണ്ട് കേരളത്തിൽ ലേബർ കോഡ് നടപ്പിലാക്കാൻ നടപ്പിലാക്കാൻ മുഖ്യമന്ത്രി വ്യഗ്രത കൂട്ടുകയാണ്.

ലേബർ കോഡിലെ ഒന്നോ രണ്ടോ നിർദേശങ്ങളിൽ മാത്രമാണ് പ്രശ്നമെന്നു പറഞ്ഞുകൊണ്ട് കാര്യങ്ങളെ നിസ്സാരവൽക്കരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സംഘപരിവാർ അജണ്ട നടപ്പാക്കാൻ പിഎം ശ്രീയിലും വഖഫ് ഭേദഗതി നിയമത്തിലും ഉൾപ്പെടെ കണ്ട അതേ വ്യഗ്രതയാണ് ലേബർ കോഡ് വിഷയത്തിലും മുഖ്യമന്ത്രിയിൽ കാണാൻ കഴിയുന്നത് എന്നും പിണറായി കുറ്റപ്പെടുത്തി.

Pinarayi Vijayan Criticises VD Satheesan Over Kerala’s Move to Implement Labour Codes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉത്തര്‍പ്രദേശ് നാലായി വിഭജിക്കണം, പുര്‍വാഞ്ചല്‍ മുഖ്യമന്ത്രി പദം 'രാജ്ഭര്‍ സമുദായ'ത്തിന്: യുപി മന്ത്രി

ഉച്ചഭക്ഷണത്തിനിടെ വാക്കുതർക്കം; പാലക്കാട് ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

വനഭൂമി കൈയേറ്റം അന്വേഷിക്കുന്നതിനിടെ ഡിഎഫ്ഒക്ക് സ്ഥലംമാറ്റം; നിലമ്പൂരില്‍ പ്രതിഷേധം

അസമിൽ കോൺഗ്രസ് നേതാക്കളുടെ വാഹനത്തിന് നേരെ കല്ലേറ്; പിന്നിൽ ബിജെപിയെന്ന് ഗൊഗോയ്

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും, രാമക്ഷേത്രത്തിലെ സിസിവിടിയില്‍ കണ്ടത് 105 മോഷണം...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍