Kerala PSC 
Kerala

ആസൂത്രണ ബോര്‍ഡ് നിയമന ക്രമക്കേട്: പിഎസ് സിക്ക് പ്രത്യേക നിയമപരിരക്ഷയില്ല; ക്രൈംബ്രാഞ്ചിന് നിയമോപദേശം

പി എസ് സി അംഗങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെടാമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ് സിക്ക് പ്രത്യേക നിയമ പരിരക്ഷയില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം. ക്രിമിനല്‍ കേസ് അന്വേഷണത്തില്‍ പി എസ് സിക്ക് പ്രത്യേക പരിരക്ഷയില്ല. എന്നാല്‍ പിഎസ് സി ആസ്ഥാനത്തേക്ക് പ്രത്യേക അന്വേഷണ സംഘം ( എസ്‌ഐടി ) പോകേണ്ടതില്ല. പി എസ് സി അംഗങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ചിന് ആവശ്യപ്പെടാമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

പ്രത്യേക നിയമപരിരക്ഷയുണ്ടെന്നാണ് പിഎസ് സി നേരത്തെ വ്യക്തമാക്കിയിരുന്നത്. അതിനാല്‍ ചോദ്യം ചെയ്യലിന് പിഎസ് സി ചെയര്‍മാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വരില്ലെന്നും പിഎസ് സി ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് വിദഗ്ധ നിയമോപദേശം തേടിയത്. എന്നാല്‍ ഒരു കേസിന്റെ അന്വേഷണത്തില്‍ നിന്നും ഒഴിവാകാന്‍ പിഎസ് സിക്ക് പ്രത്യേക പരിരക്ഷയൊന്നും ഇല്ലെന്ന് നിയമോപദേശത്തില്‍ പറയുന്നു.

വേണമെങ്കില്‍ പിഎസ് സി ആസ്ഥാനത്തെത്തി മൊഴിയെടുക്കാമെന്ന പിഎസ് സി ബോര്‍ഡിന്റെ കത്ത് അംഗീകരിക്കേണ്ടതില്ലെന്നും, ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും കത്ത് നല്‍കാവുന്നതാണെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാന്‍ പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അഭിപ്രായപ്പെട്ടിരുന്നു. ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ ഉന്നതതല ഇടപെടല്‍ നടന്നുവെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.

Planning Board appointments: PSC enjoys no special legal immunity, legal advice

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമേരിക്കയിൽ ഡെമോക്രാറ്റുകളുടെ ചരിത്രപരമായ 'ബ്ലൂ വേവ്'; കോൺഗ്രസ് പിടിച്ചെടുത്ത് ട്രംപിന് കനത്ത പ്രഹരം

നേരിൽ കണ്ടിട്ടേയില്ല, നഷ്ടപ്പെട്ടത് 20 ലക്ഷത്തിലേറെ രൂപ; ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ യുവതിക്കെതിരെ കേസ്

പയ്യോളി പോക്‌സോ കേസ്; ജനരോഷത്തിനൊടുവില്‍ അബ്ദുള്‍ റഫീഖ് പോലീസ് കസ്റ്റഡിയില്‍

'ചെല്ലമേ മകനേ' മുതൽ 'വീഴാ വീര വരെ'; 22 വയസ്സിൽ ട്രാക്കു മാറ്റി കോടികൾ കൊയ്യുന്ന 'തങ്കമാന പയ്യൻ' സായ് അഭ്യങ്കർ

കുവൈത്തില്‍ മലയാളി നഴ്സുമാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; ഓരാള്‍ക്ക് ഗുരുതര പരിക്ക്