Police arrest three people, including brothers, for hacking and injuring a man 
Kerala

ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തൊടുപുഴ: ഇടുക്കി ഉടുമ്പന്‍ചോലയില്‍ ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ആക്രമണത്തില്‍ പരിക്കേറ്റ ഉടുമ്പന്‍ചോല സ്വദേശി മണികണ്ഠന്‍ ചികിത്സയിലാണ്.മണികണ്ഠന്റെ ബന്ധുക്കളും സഹോദരങ്ങളുമായ ഉടുമ്പഞ്ചോല മാന്‍കുത്തിമേട് തുളസികരയില്‍ വീട്ടില്‍ മഹേഷ്,അശ്വിന്‍, കൊച്ചറ സ്വദേശി നിതീഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.

കുടുംബപരമായ തര്‍ക്കങ്ങളാണ് അക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. മണികണ്ഠന്റെ ഇടത് കൈക്കാണ് വെട്ടേറ്റത്. മൂന്ന് പേര്‍ ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിച്ച ശേഷം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് മണികണ്ഠന്റെ മൊഴി.

ഉടുമ്പന്‍ചോലയ്ക്ക് സമീപമുള്ള ഒട്ടോത്തിയില്‍ നിന്നും മണികണ്ഠനെ മാന്‍കുത്തിമേട്ടിലേക്ക് മൂവരും ചേര്‍ന്ന് വിളിച്ചുവരുത്തി. തുടര്‍ന്ന് മൂവരും ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കുകയും, മണികണ്ഠന്‍ സഞ്ചരിച്ച ജീപ്പിന്റെ പിറകില്‍ കിടത്തുകയുമായിരുന്നു. തുടര്‍ന്ന് ഇതേ ജീപ്പില്‍ തന്നെ തേവാരംമെട്ടിന് സമീപമുള്ള ഇറക്കത്തില്‍ വാഹനം ന്യൂട്ടര്‍ ആക്കിയശേഷം വാഹനം തള്ളിവിട്ടു. എന്നാല്‍ വാഹനം മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.

രാവിലെ ഇതുവഴി വന്ന നാട്ടുകാര്‍ വാഹന അപകടം നടന്നതായി പൊലീസില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ഉടുമ്പന്‍ചോല പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആക്രമണത്തിന്റെ വിവരങ്ങള്‍ മനസിലാവുന്നത് ആദ്യം നെടുങ്കണ്ടം താലൂക്ക് ആശുപത്രി, ഇടുക്കി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ച മണികണ്ഠനെ തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു.

Police arrest three people, including brothers, for hacking and injuring a man

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോർമൂസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; ലെബനനിൽ ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് സൈന്യം

പയ്യന്നൂര്‍ മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് 150 കോടി രൂപ ബഡ്ജറ്റില്‍ അനുവദിച്ചു: വി കുഞ്ഞികൃഷ്ണന്‍ എം എല്‍ എ

'എന്താ പാര്‍ട്ടിയിലെ ആരും സംരക്ഷിക്കാത്തതെന്ന് അച്ഛനോട് ചോദിച്ചിട്ടുണ്ട്'

പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്റ്: ഫലം ഞായറാഴ്ച, പ്രവേശനം ജൂണ്‍ 22, 23 തീയതികളില്‍, അറിയേണ്ടതെല്ലാം

നെറ്റ് യോഗ്യതയില്ലാതെ കോളജുകളിൽ പഠിപ്പിക്കാം; വിദ​ഗ്ധർക്ക് അവസരമൊരുക്കി യുജിസി