accused arrested FILE
Kerala

"പൊലീസ് ഡാ...!!!"; എഎസ്‌ഐയെ ആക്രമിച്ച് ഒളിവില്‍ പോയ പ്രതിയെ പിടികൂടി അതേ റോഡിലൂടെ നടത്തിച്ചു

പ്രതി എംഡിഎംഎ കേസില്‍ യുഎഇയില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

മലപ്പുറം: പൊലീസിനെ പരസ്യമായി ആക്രമിച്ച പ്രതിയെ കൈയ്യോടെ പൊക്കി അതേ റോഡിലൂടെ വിലങ്ങിട്ട് നടത്തിച്ച് പൊലീസിന്റ മധുരപ്രതികാരം. മലപ്പുറം വൈലത്തൂരില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ കേസിലെ മുഖ്യപ്രതി തിരൂര്‍ പൂക്കയില്‍ കുളങ്ങരകത്ത് മുഹമ്മദ് സഫ്‌വാനെയാണ് (26) പൊലീസ് സിനിമാ സ്റ്റൈലില്‍ വിലങ്ങണിയിച്ച് നടത്തിച്ചത്. പ്രതിയെ ആലപ്പുഴയില്‍ വെച്ചാണ് പിടികൂടിയത്.

മദ്യലഹരിയില്‍ ഹെല്‍മെറ്റും ലൈസന്‍സുമില്ലാതെ ബൈക്ക് ഓടിക്കുന്നത് തടഞ്ഞതിനെ തുടര്‍ന്നാണ് സഫ്‌വാനും സുഹൃത്തായ ദില്‍ഷാദും (22) പൊലീസിനെ ആക്രമിച്ചത്. എഎസ്‌ഐ രാമചന്ദ്രനും സിപിഒ സുധീഷിനുമാണ് പരിക്കേറ്റത്. മൂക്കിനും ചുണ്ടിനും ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അരീക്കോട് സ്വദേശി കിഴക്കേപുറത്ത് ദില്‍ഷാദിനെ അന്നുതന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സ്വന്തം വീട്ടില്‍ നിന്ന് 45 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസിലും കുറ്റിപ്പുറത്തുവെച്ച് എംഡിഎംഎ പിടികൂടിയ കേസിലും പ്രതിയാണ് സഫ്‌വാന്‍. എംഡിഎംഎ കേസില്‍ യുഎഇയില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുമുണ്ടെന്ന് പൊലീസ് അറിയിച്ചു.

Police arrested the accused who publicly attacked them

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിപ വീണ്ടും ആവര്‍ത്തിക്കും; 50% വവ്വാലുകളില്‍ വൈറസ് ബാധ'

'സത്യം മനസിലാക്കാതെ സമൂഹം പെരുമാറും, അത് നേരിട്ട് ജീവിക്കുന്നവരാണ് നമ്മൾ'; കുരുന്നുകൾക്ക് മുന്നിൽ മമ്മൂട്ടിയുടെ സർപ്രൈസ് എൻട്രി

'ഞങ്ങൾക്ക് ശാസ്ത്രീയ പിന്തുണയുണ്ട്; പെട്രോളിലെ എഥനോളിൻറെ അളവ് കാലക്രമേണ വർധിപ്പിക്കും'

ഗംഭീര വെടിക്കെട്ടിനൊരുങ്ങി മമ്മൂട്ടിയുടെ ‘മേള’; മാസ് ലുക്കിൽ ദീപാവലി സ്പെഷ്യൽ പോസ്റ്റർ

ദീപാവലി സന്ധ്യയില്‍ എത്ര ദീപങ്ങള്‍ തെളിയിക്കണം?, വെളിച്ചം പകരുന്ന വിവിധതരം ചിരാതുകളും വിളക്കുകളും ഏതെല്ലാം?; എണ്ണയോ നെയ്യോ ഏതാണ് ഉത്തമം?