കന്റോണ്‍മെന്റ് സിഐ സതീഷന്റെ വസതിയിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച്  
Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിലെ പൊലീസ് പരിശോധന; പ്രതിഷേധ മാര്‍ച്ചിനിടെ പ്രവര്‍ത്തകന്റെ വിരലറ്റു

ചാക്ക സ്വദേശി വിവേകിനാണ് പരിക്കേറ്റത്. വിവേകിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി നന്ദന്റെ വീട്ടിലെ പൊലീസ് പരിശോധനയില്‍ പ്രതിഷേധിച്ച് പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം മാര്‍ച്ച്. പ്രതിഷേധത്തിനിടെ ബാരിക്കേട് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകന്റെ കൈ വിരല്‍ ബാരിക്കേഡില്‍ കുടുങ്ങി അറ്റുപോയി.

ചാക്ക സ്വദേശി വിവേകിനാണ് പരിക്കേറ്റത്. വിവേകിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്താം തീയതി വരെ സമയം സര്‍ക്കാരിന് നല്‍കുമെന്നും അതിനുള്ളില്‍ സിഐ സതീഷ് കുമാറിനെ സ്റ്റേഷനില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ അനിശ്ചിത കാലസമരവുമായി എസ്എഫ്‌ഐ കന്റോണ്‍മെന്റ് സ്റ്റേഷന്റെ മുന്നിലെത്തും എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

എസ്എച്ച്ഒ സതീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പരിശോധന നടന്നത്. ഈ സമയത്ത് നന്ദന്‍ വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ സിപിഎം പ്രവര്‍ത്തകരെത്തി പരിശോധന തടസ്സപ്പെടുത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലാണ് സിപിഎം പ്രവര്‍ത്തകന്‍ വിവേകിന് പരിക്കേറ്റത്.

യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ പൊലീസ് നടപടിക്ക് പിന്നാലെയാണ് തിരുവനന്തപുരത്ത് പ്രതിഷേധങ്ങള്‍ കടുത്തത്. കന്റോണ്‍മെന്റ് സിഐ സതീഷ്‌കുമാറിന്റെ കാട്ടാക്കടയിലെ വീട്ടിലേക്ക് ആദ്യം ഡിവൈഎഫ്‌ഐയും പിന്നെ എസ്എഫ്‌ഐയും മാര്‍ച്ച് നടത്തി. എസ്എച്ച്ഒക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു. ഇന്നലെ എസ്‌ഐ ജി ഗോകുലിന്റെ വീട്ടിലേക്കും മാര്‍ച്ച് നടത്തിയിരുന്നു.

Police search at SFI district secretary's house; activist loses finger during protest march

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിഷേധം ആളിക്കത്തി ജന്തര്‍ മന്തര്‍, ബസിന്റെ ചില്ല് തകര്‍ത്ത് പ്രവര്‍ത്തകര്‍ പുറത്ത് കടന്നു; നേഹ ബോറ അടക്കം കസ്റ്റഡിയില്‍

ആനയ്ക്ക് ഇടിമിന്നലേറ്റു; കൊമ്പന്‍ പല്ലാട്ട് ബ്രഹ്മദത്തന്‍ ചരിഞ്ഞു

ട്രെയിനില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രതി പിടിയില്‍

പ്രതിഷേധം ആളിക്കത്തി ജന്തർ മന്തർ, വാട്സാപ്പിലെ സന്ദേശം ഡിലീറ്റ് ചെയ്ത് ശ്രീലേഖ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സ്ത്രീകള്‍ നിരന്തരം ആണ്‍നോട്ടത്തിന് ഇരയാകുന്നു; കഴിവുകളേക്കാള്‍ സംസാരിക്കുന്നത് ശരീരത്തെക്കുറിച്ച്: എസ്തര്‍ അനില്‍