Rahul Mamkootathil, Shafi Parambil ഫെയ്സ്ബുക്ക്
Kerala

ഡിസംബര്‍ 4 ന് എംഎല്‍എയായി സത്യപ്രതിജ്ഞ, കൃത്യം ഒരു വര്‍ഷം, രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് കടുത്ത നടപടിയിലേക്ക് കടന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 2024 ഡിസംബര്‍ നാല്, കേരളം ശ്രദ്ധിച്ച രാഷ്ട്രീയ പോരാട്ടത്തിന് ഒടുവില്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ കേരള നിയമസഭയിലെ അംഗമായി സത്യപ്രതിജ്ഞ ചെയ്ത ദിവസം. രാഹുല്‍ മാങ്കൂട്ടത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത് സത്യപ്രതിജ്ഞ ചെയ്ത് ഒരു വര്‍ഷം തികയുന്ന ദിനത്തില്‍. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് കടുത്ത നടപടിയിലേക്ക് കടന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ വടകരയില്‍ നിന്നും ജയിച്ചതിന് പിന്നാലെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തെരഞ്ഞെടുപ്പില്‍ 18,724 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത്. പാലക്കാട് നിയമസഭാ മണ്ഡലം പുനര്‍നിര്‍ണയത്തിനുശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലേതിനെക്കാള്‍ ഭൂരിപക്ഷം സ്വന്തമാക്കിയാണ് രാഹുല്‍ നിയമ സഭയിലെത്തിയത്.

സത്യപ്രതിജ്ഞ ചെയ്ത് ഒരു വര്‍ഷം പുര്‍ത്തിയാക്കും മുന്‍പ് തന്നെ ലൈംഗികാരോപണത്തെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന് ബാധ്യയാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒന്നിലധികം ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ തന്നെ കോണ്‍ഗ്രസ് രാഹുലിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും നീക്കുകയും ചെയ്തു. മാസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടി പ്രാഥമിക അംഗത്വവും നഷ്ടമായ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമോ എന്നതിലാണ് ഇനി തീരുമാനം ഉണ്ടാകേണ്ടത്. കേരള ചരിത്രത്തില്‍ ആദ്യമായാണ് ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് ഒരു എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കുന്നത്.

political journey of rahul mamkootathil as palakkad mla.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെ രാഹുലിന്റെ മൊബൈല്‍ ഫോണ്‍ ഓണായി; കോള്‍ ചെയ്തപ്പോള്‍ കട്ടാക്കി

സൗഹൃദത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ കൊണ്ടുവന്നതല്ല; പിന്തുണച്ചത് സംഘടനാ പ്രവര്‍ത്തനത്തെ, മറ്റ് രീതികളെയല്ല; രാഹുലിനെ തള്ളി ഷാഫി പറമ്പില്‍

യുഎഇ ദേശീയ ദിനാഘോഷം അതിരുവിട്ടു; 16 പേർ അറസ്റ്റിൽ

ജമാഅത്തെ ഇസ്ലാമിയുമായി ആശയപരമായി യോജിക്കാനാകില്ല, അവരുടെ പഴയ സാഹിത്യം ഇപ്പോഴും വിപണിയിലുണ്ട്: എം കെ മുനീര്‍

'പുറത്താക്കാന്‍ ഇന്നലെ തന്നെ തീരുമാനിച്ചു; ഈ പാര്‍ട്ടിയില്‍ അഭിമാനം; മുഖ്യമന്ത്രി അറസ്റ്റ് ഒഴിവാക്കുന്നത് ലൈവ് ആയി നിര്‍ത്താന്‍'

SCROLL FOR NEXT