Power outage പ്രതീകാത്മക ചിത്രം
Kerala

വടക്കന്‍ കേരളത്തില്‍ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും; കാരണമിത്?

വടക്കന്‍ കേരളത്തില്‍ ഇന്നുമുതല്‍ ഭാഗികമായി വൈദ്യുതി തടസപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്നുമുതല്‍ ഭാഗികമായി വൈദ്യുതി തടസപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ കോഴിക്കോട്ടെ 400 കെ വി സബ്‌സ്റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മറിന്റെ തകരാറാണ് ഇതിന് കാരണം. ഇത് പരിഹരിക്കാന്‍ ഏഴ് ദിവസത്തോളം വേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്.

ഈ പശ്ചാത്തലത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുള്ളത്. ഇന്നു മുതല്‍ ഏഴ് ദിവസക്കാലയളവില്‍ ഈ ജില്ലകളില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുള്ളതായാണ് കെഎസ്ഇബിയുടെ അറിയിപ്പില്‍ പറയുന്നത്.

പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡ് അഥവാ പവര്‍ഗ്രിഡ് എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുതി ട്രാന്‍സ്മിഷന്‍ സ്ഥാപനമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി, ഉയര്‍ന്ന വോള്‍ട്ടേജിലുള്ള ട്രാന്‍സ്മിഷന്‍ ലൈനുകള്‍ വഴി സംസ്ഥാനങ്ങളിലേക്കും വലിയ സബ്‌സ്റ്റേഷനുകളിലേക്കും എത്തിക്കുന്നതാണു പ്രധാന ചുമതല. ഒരു സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി മറ്റൊരു സംസ്ഥാനത്തേക്കു കൊണ്ടുപോകുന്നത് പവര്‍ഗ്രിഡിന്റെ ട്രാന്‍സ്മിഷന്‍ ശൃംഖലയിലൂടെയാണ്.

Power outage likely in North Kerala for next seven days; What is the reason?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു; നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്; മന്ത്രിമാരെ നാളെ പ്രഖ്യാപിച്ചേക്കും

Kerala CM Selection Live: നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

വിജയ് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ചു; ജ്യോത്സനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമനം; ആരാണ് രാധന്‍ പണ്ഡിറ്റ്?

'മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തും' : തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുമോ വിജയ് ? ആശങ്കയോടെ കേരളം

അരി വേവിക്കുന്നതിന് മുൻപ് കുതിർക്കണോ?

SCROLL FOR NEXT