പുല്ലാളൂര്‍ കാളപൂട്ട് 
Kerala

ആവേശത്തിരയിളക്കി പുല്ലാളൂര്‍ കാളപൂട്ട് മത്സരം; മത്സരത്തിനെത്തിയത് 83 ജോഡി കാളക്കൂറ്റന്മാര്‍|VIDEO

രാത്രി ഏഴര വരെ മത്സരം നീണ്ടു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

കോഴിക്കോട്: പൂട്ടുകണ്ടത്തിലെ ചെളിവെള്ളത്തില്‍ ആവേശം വിതറി പുല്ലാളൂരില്‍ വീണ്ടുമൊരു കാളപൂട്ട് മത്സരം. കോഴിക്കോടിനെ കൂടാതെ മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളില്‍ നിന്നായി ഇക്കുറി 83 ജോഡി ഉരുക്കളാണ് മത്സരത്തിന് എത്തിയത്. ആദ്യമായാണ് ഇത്രയേറെ ജോഡികള്‍ മത്സരത്തിനായി എത്തുന്നത്. കര്‍ഷകരുടെ വിയര്‍പ്പിന്റെയും സ്‌നേഹത്തിന്റെയും കരുത്തില്‍ വളര്‍ന്ന ഉരുക്കള്‍ ചെളിയിലൂടെ മിന്നല്‍ പിണറുകള്‍ പോലെ കുതിച്ചു പാഞ്ഞപ്പോള്‍ കാണികളുടെ ഹൃദയമിടിപ്പും കൂടി. കാളയുടെ പോരും ആണിന്റെ ഉശിരും ഒരുമിക്കുന്ന കാളപൂട്ട് മത്സരം പതിറ്റാണ്ടുകളായി പുല്ലൂളൂരില്‍ കാര്‍ഷികോത്സവമായി ആഘോഷിച്ച് വരുന്നതാണ്.

മത്സരം:

അതിരാവിലെ ഉരുക്കളെ പൂട്ടുകണ്ടം പരിചയപ്പെടുത്തല്‍ നടന്നു. 8 മണിയോടെ ട്രയല്‍ ഓട്ടം.. ഇതിനു ശേഷം പൂട്ടു കണ്ടത്തിന്റെ നാല് മൂലകളിലായി സ്പ്രിങ്ങ് ഉറപ്പിച്ച് അതിനുള്ളില്‍ ബോള്‍ സ്ഥാപിച്ചു. പൂട്ടുകണ്ടത്തിന്റെ അരികും മൂലയും ചേര്‍ന്ന് ബോളുകള്‍ സ്പര്‍ശിക്കാതെ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഓടിയെത്തുന്ന കന്നുകള്‍ വിജയികളാകും.

മത്സരത്തില്‍ മൂന്ന് റൗണ്ടുകളിലായി മൊത്തം 41.92 സെക്കന്റ് കൊണ്ട് ഓടിയെത്തിയ നബീല്‍ അരീമ്പ്രയുടെ ഉരുക്കള്‍ ഒന്നാം സ്ഥാനവും 41.98 സെക്കന്റുകള്‍ കൊണ്ട് ഓടിയെത്തിയ പാലപ്പറമ്പന്‍ മുസ്തഫയുടെ ഉരുക്കള്‍ രണ്ടാം സ്ഥാനവും നേടി. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങള്‍ നിര്‍ണ്ണിയക്കപ്പെട്ടത്. ബുധനാഴ്ച്ച രാത്രി ഏഴര വരെ മത്സരം നീണ്ടു. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ വന്‍ജനാവലിയാണ് പുല്ലാളൂരില്‍ എത്തിയത്. സമീപ സ്‌കൂളുകളില്‍ നിന്ന് നൂറു കണക്കിന് വിദ്യാര്‍ഥികളും മത്സരം കാണാനെത്തി.

Pullaloor bull race (Kalapoottu) sparks waves of excitement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫുജൈറയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

ജാമിയ മിലിയ യൂണിവേഴ്സിറ്റിയിൽ 85 അനധ്യാപക ഒഴിവുകൾ; അക്കൗണ്ടന്റ്, പ്ലംബർ, ഫാർമസിസ്റ്റ്...

'മഞ്ജു വാര്യര്‍ അത്ര വലിയ സൗന്ദര്യവതിയല്ല, പക്ഷെ അവര്‍ അഭിനയം കൊണ്ടതിനെ മറികടന്നു': സന്തോഷ് തുണ്ടിയില്‍

ദ്വയാർഥ പ്രയോ​ഗമുള്ള ചോദ്യങ്ങൾ, വായടപ്പിച്ച് കിയാരയും സിദ്ധാർഥും; 'കരണിന് അല്ലേലും കൃമികടി കൂടുതലാണെന്ന്' നെറ്റിസൺസ്

ആധാർ കാർഡ് പ്രായം തെളിയിക്കുന്നതിനുള്ള രേഖയല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് കൂടുതൽ വിശ്വസനീയമെന്ന് മധ്യപ്രദേശ് ഹൈക്കോടതി