edava kappil bridge 
Kerala

"അനുമതി വേണം ബ്രോ..."; റെയില്‍വേ പാലത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയ യുവാവിന് ശിക്ഷ സാമൂഹിക സേവനം

വര്‍ക്കലയ്ക്കടുത്തെ ഇടവ-കാപ്പില്‍ റെയില്‍വേ പാലത്തിന് മുകളിലൂടെയാണ് യുവാവ് അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : SANAL DEV B

കൊല്ലം: കടലിനും കായലിനും നടുവിലുള്ള അതിമനോഹരമായ ഇടവ-കാപ്പില്‍ റെയില്‍വേ പാലത്തിന് മുകളിലൂടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് കുറ്റക്കാരന്‍ എന്ന് കോടതി. ശിക്ഷയായി ഒരു ദിവസം സാമൂഹിക സേവനം ചെയ്യാനും മൂവായിരം രൂപ പിഴ അടക്കാനും കോടതി ഉത്തരവിട്ടു.

അനധികൃതമായി റെയില്‍വേ വസ്തുവിലേക്ക് അതിക്രമിച്ചു കയറിയതിനും പൊതുജനങ്ങള്‍ക്ക് ശല്ല്യമുണ്ടാക്കിയതിനും 'ജന്‍ വിശ്വാസ് ആക്ട് 2026, റെയില്‍വേ ആക്ട് 1989 എന്നീ വകുപ്പുകള്‍ പ്രകാരമാണ് യുവാവിനെ ശിക്ഷിച്ചതെന്ന് ദക്ഷിണ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പിഴ അടച്ചില്ലെങ്കില്‍ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പും നല്‍കി.

ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ഡ്രോണ്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി റെയില്‍വേ ട്രാക്കുകള്‍, പാലങ്ങള്‍, നിയന്ത്രിത മേഖലകള്‍ എന്നിവയ്ക്ക് അനുമതിയില്ലാതെ പ്രവേശിക്കുന്നത് ഒഴിവാക്കണമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. 'റെയില്‍വേ വസ്തുവകകള്‍ ഉള്‍പ്പെടുന്ന ഡ്രോണ്‍ ചിത്രീകരണങ്ങള്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ആവശ്യമായ അനുമതികള്‍ വാങ്ങിയ ശേഷം മാത്രമേ നടത്താവൂ എന്നും റെയില്‍വേ വ്യക്തമാക്കി.

Community service is the punishment for the youth who flew a drone over the railway bridge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

കാരശ്ശേരി ബാങ്ക് സെർവർ ഹാക്കിംഗും വ്യാജ അംഗത്വവും; പ്രത്യേക അന്വേഷണ സംഘത്തിന് ശുപാർശ

വരുന്നു ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് വാഹനം; '0 ആല്‍ഫ' എസ് യുവി ലോഞ്ച് ഡിസംബര്‍ രണ്ടിന്

'എന്നെപ്പോലെ ഒരു കുലസ്ത്രീയാകുന്നതിലേക്ക് സ്വാഗതം'; ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന

ഇടുക്കി തൂവൽ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് പ്രവേശന വിലക്ക്; ജില്ലാ കളക്ടറുടെ ഉത്തരവ്