തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന് സമയം കൊടുക്കണമെന്ന് റാപ്പര്‍ വേടന്‍. വിലയിരുത്താന്‍ സമയമായിട്ടില്ല. ജനങ്ങളാല്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണ് ഭരിക്കുന്നതെന്നും ജനങ്ങള്‍ക്ക് ചോദ്യം ചെയ്യാന്‍ അവസരമുണ്ടെന്നും വേടന്‍ പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോൾ ഭരണത്തിൽ കയറിയതേയുള്ളൂ, നല്ലത് തന്നെ നടക്കുമെന്നും വേടന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ പരാജയത്തിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. പരാജയ കാരണങ്ങള്‍ ക്യാന്‍വാസ് പോലെ നീണ്ടുകിടക്കുകയായാണ്. യുഡിഎഫ് ഭരണം കാത്തിരുന്ന് കാണാമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്റെ പ്രചാരണത്തിനായി ധര്‍മ്മടം മണ്ഡലത്തില്‍ വേടനും എത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates