Car Catches Fire 
Kerala

മാക്കൂട്ടം ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി (വിഡിയോ)

ഒഴിവായത് വൻ ദുരന്തം, കാർ പൂർണമായി കത്തി നശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കണ്ണൂർ: മാക്കൂട്ടം ചുരം പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം. പെരുമ്പാടി ചെക്ക്പോസ്റ്റിന് സമീപത്തു നിന്നു കാറിന് തീപിടിക്കുകയായിരുന്നു.

കർണാടക സ്വദേശികളായ യാത്രക്കാർ ഇറങ്ങിയോടി രക്ഷപെട്ടു. ഇരിട്ടിയിൽ നിന്നുമെത്തിയ ഫയർഫോഴ്സ് തീ അണച്ചു. കാർ പൂർണമായി കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു.

Fire Breaks Out in Moving Car at Makkoottam Churam. Passengers Escape Safely

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍

'പാകിസ്ഥാനോ, ചീള് കേസ്'...! ട്രോളി മുന്‍ ഇന്ത്യന്‍ താരം

'2031'ലെ ഏകദിന ലോകകപ്പും '2029'ലെ ചാംപ്യന്‍സ് ട്രോഫിയും ഇന്ത്യയില്‍!

സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ, ചരിത്രമെഴുതി ലക്ഷ്യ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പാത്രിയര്‍ക്കീസ് ബാവയുടെ മണര്‍കാട് പള്ളി സന്ദര്‍ശനം; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ