Unnikrishnan Potty 
Kerala

ശബരിമല സ്വര്‍ണപ്പാളി വിവാദം: ഉണ്ണികൃഷ്ണന്‍ പോറ്റിയെ നാളെ ചോദ്യം ചെയ്യും, വിജിലന്‍സ് അന്വേഷണം തുടരുന്നു

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലന്‍സിന്റെ വിലയിരുത്തല്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : ശബരിമല  സ്വര്‍ണപ്പാളി വിവാദത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദേവസ്വം വിജിലന്‍സ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. കിളിമാനൂര്‍ കാരേറ്റ് സ്വദേശിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലന്‍സിന്റെ വിലയിരുത്തല്‍.

ശബരിമല ദ്വാരപാലക ശില്‍പ്പത്തില്‍ സ്വര്‍ണം പൂശിയതിനെച്ചൊല്ലിയുള്ള വിവാദത്തിലും, പീഠം കാണാതായതിലും ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും വിവരങ്ങള്‍ തേടും. 2019 ജൂലായ് 20 ന് സ്വര്‍ണപ്പാളികള്‍ ഇളക്കിയെങ്കിലും ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന കമ്പനിയില്‍ എത്തിച്ചത് 40 ദിവസം കഴിഞ്ഞാണ്. ഒരു മാസത്തിലേറെ ഇതെവിടെയായിരുന്നു എന്നാണ് ദേവസ്വം വിജിലന്‍സ് അന്വേഷിക്കുന്നത്.

തിരികെ ക്ഷേത്രത്തില്‍ എത്തിച്ചപ്പോള്‍ ഭാരത്തില്‍ നാലു കിലോയിലേറെ കുറവു വന്നത് മഹസറില്‍ രേഖപ്പെടുത്താത്ത കാര്യവും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. ഇതില്‍ ദേവസ്വം ഉദ്യോഗസ്ഥരില്‍ നിന്നും വിജിലന്‍സ് വിശദീകരണം തേടും. ശബരിമലയെ മുന്‍നിര്‍ത്തി ഉണ്ണികൃഷ്ണന്‍ പോറ്റി വ്യാപക പണപ്പിരിവ് നടത്തിയിരുന്നുവെന്ന് ദേവസ്വം വിജിലന്‍സ് വിലയിരുത്തുന്നു. ചട്ടങ്ങള്‍ മറികടന്ന് സ്വര്‍ണപ്പാളികള്‍ ബംഗലൂരുവില്‍ എത്തിച്ചത് പണപ്പിരിവിന് വേണ്ടിയാണോയെന്നും അന്വേഷിക്കുന്നുണ്ട്.

അതേസമയം 2019 ല്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ചത് ശുദ്ധമായ ചെമ്പുപാളികളായിരുന്നെന്ന് സ്ഥാപനത്തിന്റെ അഭിഭാഷകന്‍ കെ പി പ്രദീപ് വ്യക്തമാക്കിയിരുന്നു. സ്ഥാപനത്തിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച്, ഒരിക്കല്‍ സ്വര്‍ണം പൂശിയ ലോഹം അറ്റകുറ്റപ്പണിക്കായി സ്ഥാപനം സ്വീകരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ട സംഭവത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു.

Sponsor Unnikrishnan Potty will be questioned tomorrow in the Sabarimala gold plating controversy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, മത്സരിക്കാനാകില്ല

'നിങ്ങൾ ഇവിടെ ഒരിക്കലും അന്യനല്ല, കേരളം നിങ്ങളുടേത് കൂടിയാണ്'; കമൽ ഹാസന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

'സൈനിക നടപടിക്ക് ഉത്തരവിട്ടു'; നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

കമ്മിന്‍സിന് പകരം അഭിഷേക് അല്ല, 'ലോകകപ്പ് ഹീറോ' സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍!

പത്താംക്ലാസ്, പ്ലസ്ടു യോഗ്യതകളുള്ളവർക്ക് കേന്ദ്രസായുധ സേനയിൽ ജോലി, സശസ്ത്ര സീമ ബല്ലിൽ 1060 ഒഴിവുകൾ, ഏപ്രിൽ 20 വരെ അപേക്ഷിക്കാം

SCROLL FOR NEXT