Scooter rider trapped under bus in Payyannur  
Kerala

പയ്യന്നൂരിൽ ബസിനടിയിൽ പെട്ട് സ്‌കൂട്ടർ യാത്രികൻ; അദ്ഭുത രക്ഷ!

ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്കാണ് അപകടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കണ്ണൂർ: പയ്യന്നൂർ നഗരത്തിൽ സ്വകാര്യ ബസിനടിയില്‍പ്പെട്ട സ്കൂട്ടര്‍ യാത്രികന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്റിന് സമീപത്താണ് ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് അപകടമുണ്ടായത്. ശ്രീനിധി എന്ന സ്വകാര്യ ബസിനടയിലാണ് സ്‌കൂട്ടര്‍ അകപ്പട്ടത്. സ്കൂട്ടര്‍ ഓടിച്ച അനേഷ് മാണിയാട്ട് (38) തെറിച്ചു പുറത്തേക്ക് പോയതിനാലാണ് രക്ഷപെട്ടത്.

ന്യൂമാറ്റിക്ബാഗ് ഉപയോഗിച്ച് ബസ് ഉയര്‍ത്തി സ്കൂട്ടർ പുറത്തെടുത്തു. പയ്യന്നൂര്‍ അസി സ്റ്റേഷന്‍ ഓഫീസര്‍ കെസി ഷെറില്‍ ബാബുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ റജിമോന്‍, ഫയര്‍മാന്‍ ഡ്രൈവര്‍ ജോബിമോന്‍ ജോര്‍ജ്, ഫയര്‍മാന്‍ കെ കൃഷ്ണരാജ്, ടിവി ധനേഷ്, ബി കണ്ണന്‍, ഹോംഗാര്‍ഡ് മാത്യുജോര്‍ജ്, എംവി ശ്രീകാന്ത് എന്നിവര്‍ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Scooter rider trapped under bus in Payyannur escapes miraculously

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അധികാരത്തിന്റെ പിരമിഡ് മാറ്റണം'; ഗ്ലോബല്‍ സൗത്ത് അവഗണന നേരിടുന്നുവെന്ന് മോദി; ബ്രിക്‌സ് ഉച്ചകോടിക്ക് തുടക്കം

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; കീടനാശിനി ഉള്ളില്‍ ചെന്നെന്ന് പ്രാഥമിക നിഗമനം, അന്വേഷണം

പത്താം ക്ലാസുകാരന്‍ ബെല്‍റ്റില്‍ തൂങ്ങി ജീവനൊടുക്കി; മാര്‍ക്ക് കുറഞ്ഞ വിഷമത്തിലെന്ന് സംശയം

58 കൊല്ലമായി കാത്തിരിക്കുന്നു, യുഎസ് ഓപ്പൺ കിരീടം നേടുന്ന ആദ്യ കറുത്ത വർ​ഗക്കാരൻ; ചരിത്രം രചിക്കുമോ ബെൻ ഷെൽട്ടൻ?

'വേടന് കൈ കൊടുക്കുന്നതിൽ എന്താ കുഴപ്പം ?, ഞാൻ സത്യമായിട്ടും കണ്ടില്ല'; വിമർശനത്തിന് പിന്നാലെ ഉണ്ണിമായ