ചിത്രം: ഫേസ്ബുക്ക് 
Kerala

ആ പോസ്റ്റ് ഷെയർ ചെയ്യരുത്; മോദിയെ സ്തുതിക്കണമെന്ന് തോന്നിയാൽ ഞാൻ സ്വയം ചെയ്തോളാം: സെബാസ്റ്റ്യൻ പോൾ 

ഇം​ഗ്ലീഷ് കുറിപ്പിന് താഴെ സിപിഎമ്മിന്റെ മുൻ എംപി ആണ് സെബാസ്റ്റ്യൻ പോൾ എന്നും ചേർത്തിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സോഷ്യൽ മീഡിയയിൽ തന്റെ പേരിലെ അപരനെക്കുറിച്ച് മുന്നറിയിപ്പുമായി മുൻ എം.പി. സെബാസ്റ്റ്യൻ പോൾ. തെരഞ്ഞെടുപ്പിലെന്നപോലെ സോഷ്യൽ മീഡിയയിലും തനിക്കൊരു അപരൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നുവെന്നും ഈ വ്യാജ പോസ്റ്റ് ഷെയർ ചെയ്യുകയോ ഫോർവേഡ് ചെയ്യുകയോ ചെയ്യരുതെന്ന് ഫേസ്ബുക്ക് വിഡിയോയിൽ അദ്ദേഹം പറഞ്ഞു. 

"കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഈ കുറിപ്പ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. അന്ന് അത് നിഷേധിച്ചുകൊണ്ട് ഞാനൊരു കുറിപ്പിട്ടെങ്കിലും വ്യാജപോസ്റ്റ് അതിനേക്കാൾ വേ​ഗത്തിൽ പ്രചരിച്ചു. നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന ഈ കുറിപ്പ് ഇപ്പോൾ ഇംഗ്ലീഷിലും പ്രചരിക്കുന്നുണ്ട്. ഇം​ഗ്ലീഷ് കുറിപ്പിന് താഴെ സിപിഎമ്മിന്റെ മുൻ എംപി ആണ് സെബാസ്റ്റ്യൻ പോൾ എന്നും ചേർത്തിട്ടുണ്ട്", വിഡിയോയിൽ അദ്ദേഹം വിവരിച്ചു. 

വ്യാജനെ സ്വാഭാവികമായി മരിക്കാൻ വിടുക. ആരും എന്നെ ബി.ജെ.പി. ആക്കേണ്ട. മോദിയെ സ്തുതിക്കണമെന്ന് തോന്നിയാൽ ഞാനത് സ്വന്തംനിലക്കു ചെയ്തുകൊള്ളാമെന്നും കുറിച്ചാണ് അദ്ദേഹം എഫ് ബി പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

എഐ അധിഷ്ഠിത ഇമേജിങ് ടൂളുകള്‍, വില 16,000 രൂപയില്‍ താഴെ; വീണ്ടും ബജറ്റ് ഫോണുമായി ഓപ്പോ

മെനോപോസ് എത്തിയാൽ ലൈംഗിക ജീവിതം അവസാനിക്കുമോ? പഠനങ്ങൾ പറയുന്നത്...

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്