പ്രതീകാത്മക ചിത്രം 
Kerala

വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കാന്‍ തീരുമാനം

തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനെ പുറത്താക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി നിര്‍ദേശം നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: തിരുവല്ലയില്‍ വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ സിപിഎം പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനെ പുറത്താക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി നിര്‍ദേശം നല്‍കി. 

2018 ലാണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം കേസില്‍ നിന്നും തലയൂരാനായി ഡിഎന്‍എ പരിശോധനാ വേളയില്‍ മറ്റൊരാളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥന് 2018 ല്‍ സസ്‌പെന്‍ഷന്‍ നല്‍കിയിരുന്നു. കേസിനു പിന്നാലെ സജിമോനെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും സിപിഎമ്മില്‍ എടുത്ത സജിമോന് പാര്‍ട്ടി ചുമതല നല്‍കി. 2020 ല്‍ സിപിഎം പ്രവര്‍ത്തകയായ വീട്ടമ്മയുടെ നഗ്നചിത്രം പകര്‍ത്തി, രണ്ടു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയതായും ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സജിമോനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയുടെ അംഗത്വത്തില്‍ നിന്നും, പാര്‍ട്ടി ചുമതലകളില്‍ നിന്നുമെല്ലാം പുറത്താക്കാന്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി തീരുമാനമെടുത്തത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല