പ്രതീകാത്മക ചിത്രം 
Kerala

ട്യൂഷനെത്തിയ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; നാദാപുരത്ത് അധ്യാപകന്‍ അറസ്റ്റില്‍

വിദ്യാർഥിനിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈം​ഗികമായി പീഡിപ്പിച്ച ട്യൂഷൻ ടീച്ചർ അറസ്റ്റിൽ. വെള്ളൂർ കോടഞ്ചേരി സ്വദേശി പാറോള്ളതിൽ ബാബു (55) വിനെയാണ് നാദാപുരം പൊലീസ് പോക്സോ വകുപ്പ് ചേർത്ത് അറസ്റ്റ് ചെയ്തത്. 

തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. ട്യൂഷൻ സെന്ററിൽ വച്ച് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. സംഭവത്തിനുശേഷം വീട്ടിലെത്തിയ വിദ്യാർഥിനി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. വിദ്യാർഥിനിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ഇതിനു പിന്നാലെ മർദനമേറ്റ നിലയിൽ വെള്ളൂർ റോഡിൽ കണ്ടെത്തിയ ബാബുവിനെ പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി അജ്ഞാതർ ട്യൂഷൻ സെന്റർ അടിച്ച് തകർക്കുകയും ഓഫിസിലെ ഫയലുകൾ തീ വച്ച് നശിപ്പിക്കുകയും ചെയ്തു. ട്യൂഷൻ സെന്ററിന്റെ നെയിം ബോർഡുകളും തകർത്തു. ഒരു മാസം മുൻപാണ് ബാബുവിന്റെ നേതൃത്വത്തിൽ വെള്ളൂർ–ചാലപ്രം റോഡിൽ വാടക കെട്ടിടത്തിൽ ട്യൂഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT