എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദൻ 
Kerala

'പാര്‍ട്ടി ഓഫീസില്‍ കയറി നിന്നെ എടുക്കും'; എസ്എഫ്‌ഐ നേതാവിന് എസ്‌ഐയുടെ ഭീഷണി, അന്വേഷണത്തിന് ഉത്തരവ്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവിട്ട് എസ്എഫ്‌ഐ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവിട്ട് എസ്എഫ്‌ഐ. 'വീട്ടിലേക്ക് മാര്‍ച്ച് നടത്തിയാല്‍ പാര്‍ട്ടി ഓഫീസില്‍ കയറി നിന്നെ എടുക്കും' എന്ന് തുടങ്ങുന്നതാണ് ഭീഷണി സന്ദേശം. സംഭവം വിവാദമായതിന് പിന്നാലെ എഡിജിപി പി വിജയന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

'വീട്ടിലേക്ക് മാര്‍ച്ച് നടത്തിയാല്‍ പാര്‍ട്ടി ഓഫീസില്‍ കയറി നിന്നെ എടുക്കും. അതിന് ഒരു പേടിയുമില്ല. നീ ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യ്. ഹോം മിനിസ്റ്ററോട് സംസാരിച്ച ശേഷം തല്‍ക്കാലം അറസ്റ്റ് തടഞ്ഞുവച്ചിരിക്കുകയാണ്. മര്യദയ്ക്കാണെങ്കില്‍ മര്യാദയ്ക്ക്. നിങ്ങള്‍ ഇപ്പോള്‍ ഒരു മാര്‍ച്ച് നടത്തിയാല്‍ പാര്‍ട്ടി ഓഫീസില്‍ കയറി നിന്നെ അറസ്റ്റ് ചെയ്യും. നീ എവിടെയാണെന്ന് നല്ലതുപോലെ അറിയാം' -എസ്‌ഐ ഗോകുല്‍ ഭീഷണി മുഴക്കി. കേരള പൊലീസിന്റെ ഭാഗമായ വ്യക്തി ഇങ്ങനെയാണോ സംസാരിക്കുന്നത് എന്ന് ചോദിക്കുമ്പോള്‍ മറുപടി പറയാതെ സംസാരം അവസാനിപ്പിച്ച് പോകുകയായിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ അന്വേഷണം നടത്താന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എഡിജിപി നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി എസ്‌ഐയെ കമ്മീഷണര്‍ വിളിച്ചുവരുത്തി വിശദീകരണം തേടി. എസ്‌ഐയ്‌ക്കെതിരെ ഉടന്‍ തന്നെ നടപടി ഉണ്ടാവുമെന്നാണ് സൂചന.

SFI leader threatened by SI; probe ordered

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

RCC-യിൽ റേഡിയോഗ്രാഫർമാർക്ക് സ്റ്റൈപ്പെൻഡോടെ പരിശീലനം നേടാം

ദീപാവലി കളറാക്കാൻ സൂര്യയും നസ്‌ലിനും; ജിത്തു മാധവൻ ചിത്രം 'സീനി'ന്റെ റിലീസ് തീയതി പുറത്ത്

'മലയാളത്തേക്കാളും മികച്ചത്, നാലാം ഭാഗത്തിന്റെ കഥ ഹിന്ദിക്കാരെക്കൊണ്ട് എഴുതിക്കണം'; ഹിന്ദി ദൃശ്യം 3 യ്ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

15 സിക്സ്, 13 ഫോർ... പാക് ബൗളിങിനിട്ട് ഇന്ത്യയുടെ 'തല്ലുമാല'! മുന്നിൽ വച്ചത് കൂറ്റൻ ലക്ഷ്യം

ഇരട്ടി ലാഭം, ഗ്യാരണ്ടീഡ് റിട്ടേണ്‍; മുതിര്‍ന്നവര്‍ക്കായി കോംബോ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജി, വിശദാംശങ്ങള്‍