Rahul Mamkoottathil, shahanas facebook
Kerala

'എണ്ണി കൊണ്ട് ഇരിക്കുന്നു, കോടികൾ അല്ല പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകൾ'; രാഹുലിന്റെ വക്കീൽ നോട്ടീസിനെ പരിഹസിച്ച് ഷഹനാസ്

പത്ത് തവണ പോയാലും അത് തുറന്നുപറയാന്‍ മടിയില്ലെന്നും ഗണ്‍മാന്‍മാരോട് ചോദിച്ചപ്പോള്‍ അവരും ഓര്‍ക്കുന്നില്ലെന്നാണ് പറഞ്ഞതെന്നും കടകംപള്ളി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വക്കീൽ നോട്ടീസ് അയച്ച ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കടുത്ത പരിഹാസവുമായി കോൺഗ്രസ് വനിത നേതാവ് എം എ ഷഹനാസ്. കോടികൾ അല്ല എണ്ണിക്കൊണ്ടിരിക്കുന്നതെന്നും പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകൾ ആണെന്നും ഷഹനാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കോഴിക്കോട് ബീച്ചിൽ കുമിളകൾ ഊതി പറപ്പിക്കുന്ന വീഡിയോ സഹിതമാണ് പോസ്റ്റ്. ഇന്നലെ നീ ആരായിരുന്നു? ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ മറ്റന്നാൾ നീ ആരാണാവോ? എന്തൊക്കെ ആയിരുന്നു, വ്യാജ കാർഡ് ആയിട്ട് വന്നപ്പോ തുടങ്ങിയ പെർഫോമൻസ് ആയിരുന്നു. എന്നിട്ട് പ്പോ ന്തായി ശവനായി പവനായി എന്നും ഷഹനാസ് കുറിച്ചു.

10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ എം എ ഷഹനാസിന് വക്കീൽ നോട്ടീസ് അയച്ചത്. കഴിഞ്ഞ മൂന്നിന് നടത്തിയ വാർത്താസമ്മേളനത്തിൽ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചുവെന്നാണ് രാഹുലിന്‍റെ നോട്ടീസിൽ പറയുന്നത്. 100 പാവപ്പെട്ടവർക്ക് വീട് വെച്ച് കൊടുക്കുന്ന പദ്ധതി നടപ്പാക്കുന്നുണ്ടെന്നും നഷ്ടപരിഹാര തുക ഇതിനായി ചിലവഴിക്കുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.

ബലാത്സം​ഗക്കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നടത്തിയ പരാമ‍ർശങ്ങളിൽ രൂക്ഷ പ്രതികരണവുമായി എംഎ ഷഹനാസ് രം​ഗത്തെത്തിയിരുന്നു. രാഹുലും താനുമായും ഒരു സൗഹൃദവും ഇല്ലെന്നും തമ്മിൽ ഒരു സെൽഫി പോലും എടുത്തിട്ടില്ലെന്നും എംഎ ഷഹനാസ് കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. തനിക്കെതിരെ ആരോപണമുന്നയിച്ച ഷഹനാസ് ലിറ്ററേച്ച‍ർ ഫെസ്റ്റിവലിൽ പങ്കെടുക്കാനടക്കം തന്നെ ക്ഷണിച്ചിരുന്നുവെന്ന രാഹുലിന്‍റെ പരാമർശം കള്ളമാണെന്നും അവർ പറഞ്ഞു.

M A Shahnas mocks Rahul's legal notice

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

കുട്ടികള്‍ ഡെലിവറി ആപ്പുകള്‍ ഉപയോഗിക്കുന്നത് അപകടം; യുഎഇയില്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ്

പാറ്റകളെ നശിപ്പിക്കാൻ എന്താണ് ഇത്ര ബുദ്ധിമുട്ടെന്ന് അറിയാമോ?

'മുഖ്യമന്ത്രിക്ക് ‍ഞങ്ങളുടെ വക ഒരു വലിയ വിസിൽ, സിനിമാ മേഖലയിലെ സാഹചര്യം മനസിലാക്കിയതിന് നന്ദി'; കയ്യടിച്ച് വിശാൽ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 521 lottery result

SCROLL FOR NEXT