സിഐ സതീഷ്, എസ്ഐ ​ഗോകുൽ 
Kerala

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് നോട്ടീസ് നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഗോകുല്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് നോട്ടീസ് നല്‍കിയത്. നാലു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ഇരുവര്‍ക്കുമെതിരായ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനു പിന്നാലെയാണ് നടപടി. ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടർനടപടിയിൽ അന്തിമ തീരുമാനം ഉണ്ടാകുക.

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിലാണ് എസ്ഐ ​ഗോകുലിനെതിരെ നോട്ടീസ് നൽകിയത്. ഭീഷണി കോൾ നടത്തിയത് തെറ്റെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനാണ് സിഐക്ക് നോട്ടീസ്. പോസ്റ്റിട്ടത് സോഷ്യൽ മീഡിയ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇരുവർക്കും വീഴ്ച പറ്റിയെന്നും വിലയിരുത്തലുണ്ട്.

എസ്എഫ്‌ഐയുമായുള്ള ഏറ്റുമുട്ടലിനും പോര്‍വിളിക്കും പിന്നാലെ അവധിയില്‍ പോയ സിഐ സതീഷ് കുമാർ ജോലിയില്‍ തിരികെ പ്രവേശിച്ചിരുന്നു. എസ് എച്ച് ഒ സതീഷ് അവധിയിൽ പോയതും എസ് ഐ ഗോകുലിനെ പരിശീലനത്തിന് വിട്ടതിലും കോൺ​ഗ്രസ് സൈബറിടങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. എസ് എച്ച് ഒയെയും എസ് ഐയെയും 10 ദിവസത്തിനുള്ളിൽ മാറ്റണമെന്നാണ് എസ് എഫ് ഐയും സി പി എമ്മും ആവശ്യപ്പെടുന്നത്.

Show-cause notice issued to Thiruvananthapuram Cantonment CI and SI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു

'കായിക മേളകള്‍ക്ക് സുരക്ഷാ പ്രോട്ടോക്കോള്‍ വരുന്നു'; നീന്തല്‍ മത്സര പന്തല്‍ തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ജനീഷ്

ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് കൂപ്പുകുത്തി; ലണ്ടനില്‍ തിരിച്ചിറക്കി

വാല്‍പ്പാറ അപകടം: കുറ്റപത്രം വൈകുന്നത് ഇന്‍ഷുറന്‍സ് നഷ്ടപരിഹാര നടപടികള്‍ക്ക് തടസം