പ്രതീകാത്മക ചിത്രം  
Kerala

സ്റ്റേഷനു മുന്നില്‍ കാര്‍ നിര്‍ത്തി മദ്യപാനം; ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികില്‍ ഉദ്യോഗസ്ഥര്‍ കാറിനകത്തിരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍വെച്ച് പൊലീസുകാര്‍ മദ്യപിച്ച സംഭവത്തില്‍ നടപടി. കാറിനകത്ത് ഇരുന്ന് മദ്യപിച്ച ഗ്രേഡ് എഎസ്ഐ അടക്കം ആറ് പൊലീസ് ഓഫീസര്‍മാരെ സസ്പെന്‍ഡ് ചെയ്തു.

ആറുപേരും കഴക്കൂട്ടം സ്റ്റേഷനിലെ പൊലീസുകാരാണ്. ഗ്രേഡ് എഎസ്ഐ ബിനു, സിവില്‍ പോലീസ് ഓഫീസര്‍മാരായ (സിപിഒ) രതീഷ്, മനോജ്, അരുണ്‍, അഖില്‍രാജ്, മറ്റൊരു സിപിഒ ആയ അരുണ്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. പൊലീസുകാര്‍ക്ക് നല്ല നടപ്പ് പരിശീലനത്തിനും അയക്കും.

പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികില്‍ ഉദ്യോഗസ്ഥര്‍ കാറിനകത്തിരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഉദ്യോഗസ്ഥര്‍ സിവില്‍ ഡ്രസ്സില്‍ കാറിനകത്ത് ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. നടപടി ഗുരുതര വീഴ്ചയെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

പൊലീസ് ഉദ്യോഗസ്ഥന്റെ തന്നെ സ്വകാര്യ സ്‌കോര്‍പിയോ കാറില്‍ ഇരുന്നാണ് ഇവര്‍ മദ്യപിച്ചത്. സ്റ്റേഷനില്‍ എത്തിയ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തായത്. വാഹനമോടിക്കുന്ന സിപിഒ ഉള്‍പ്പടെ മദ്യപിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. മദ്യപിച്ച ശേഷം ഇതേ വാഹനത്തില്‍ ഇവര്‍ വിവാഹ സത്കാരത്തിനായി പോയതായും വിവരങ്ങളുണ്ട്.

Six police officers, including a Grade ASI, have been suspended for consuming alcohol in a car outside Kazhakootam Police Station

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂരില്‍ മത്സരിക്കും, പാര്‍ട്ടിക്ക് എന്താണ് ദോഷം'; നിലപാടില്‍ ഉറച്ച് കെ സുധാകരന്‍

സ്വര്‍ണവില വീണ്ടും താഴേക്ക്; പവന് 760 രൂപ കുറഞ്ഞു

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഉടന്‍

ഹോര്‍മൂസ് കടലിടുക്ക് കടന്ന് എല്‍പിജിയുമായി ഇന്ത്യന്‍ കപ്പല്‍, ഖാര്‍ഗ് ദ്വീപില്‍ യുഎസ് ആക്രമണം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇൻഡെയ്ൻ സിലിണ്ടറുകൾ വാട്ട്‌സ്ആപ്പ് വഴി ബുക്ക് ചെയ്യാം

SCROLL FOR NEXT