ഓണക്കാലത്തെ ഉയർന്ന സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നതിനായി ബോണ്ട് ലേലത്തിലൂടെ 2,200 കോടി രൂപ കൂടി കടമെടുക്കാൻ കേരള സർക്കാർ ഒരുങ്ങുന്നു. ചൊവ്വാഴ്ച നടക്കുന്ന കടപ്പത്ര ലേലത്തിലൂടെയാണ് തുക സമാഹരിക്കുക. ഇതോടെ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള സംസ്ഥാനത്തിന്റെ ആകെ കടമെടുപ്പ് 14,400 കോടി രൂപയായി ഉയരും..നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ബിജെപി ദേശീയ ഭാരവാഹിപ്പട്ടിക പുനഃസംഘടിപ്പിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികളുടെ പട്ടിക ബി.ജെ.പി തിങ്കളാഴ്ച ഔദ്യോഗികമായി പുറത്തിറക്കി. കേരളത്തിൽ നിന്നുള്ള മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ 16 അംഗ ദേശീയ സെക്രട്ടറിമാരുടെ നിരയിൽ ഉൾപ്പെടുത്തി. കവിതാ പതിദാർ, സന്ദീപ് പഥക്, മനോജ് തിഗ്ഗ എന്നിവരാണ് സെക്രട്ടറിമാരുടെ പട്ടികയിലെ മറ്റ് പ്രമുഖ പുതുമുഖങ്ങൾ. .വിളനാശത്തിന്റെ പേരില്‍ ആനത്താരകള്‍ തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. ആനത്താരകളില്‍ ഏതെങ്കിലും സംസ്ഥാനങ്ങള്‍ തടസപ്പെടുത്തലുകള്‍ ഉണ്ടാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ പരിസ്ഥിതി വനം മന്ത്രാലയത്തോട് സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്..സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ.പി സമയവും പ്രദര്‍ശിപ്പിക്കാന്‍ മന്ത്രി കെ മുരളീധരന്റെ നിര്‍ദേശം. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ ഭാഗമാക്കുന്നതിന്റെഭാഗമായാണ് നടപടി. ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം..ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ്വ നേട്ടവുമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ടെസ്റ്റ് ക്രിക്കറ്റില്‍ 350 വിക്കറ്റുകള്‍ എന്ന അഭിമാനനേട്ടമാണ് ജഡേജ കൈവരിച്ചത്. ഇതോടെ മുന്‍ ഇന്ത്യന്‍ നായകന് കപില്‍ ദേവിനൊപ്പം എലൈറ്റ് ക്ലബ്ബിലും ഇടം നേടി. ടെസ്റ്റില്‍ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ജഡേജ. ഇന്ത്യന്‍ താരങ്ങളില്‍ അനില്‍ കുംബ്ലെ, രവിചന്ദ്രന്‍ അശ്വിന്, കപില്‍ ദേവ്, ഹര്ഭജന് സിങ് എന്നിവരാണ് ടെസ്റ്റില്‍ 350 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയ മറ്റുള്ളവര്‍.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates