snake in scooter in kannur 
Kerala

സ്‌കൂട്ടറിന്റെ മുന്‍വശത്ത് അനക്കം; നോക്കിയപ്പോള്‍ പാമ്പ്, ക്ലൈമാക്‌സില്‍ ആശ്വാസം- വിഡിയോ

പ്രസ് ക്ലബ് റോഡിലെ വ്യാപാരി നാസറിന്റെ സ്‌കൂട്ടറില്‍ കയറി കൂടിയ പാമ്പ് പരിഭ്രാന്തി പരത്തി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പ്രസ് ക്ലബ് റോഡിലെ വ്യാപാരി നാസറിന്റെ സ്‌കൂട്ടറില്‍ കയറി കൂടിയ പാമ്പ് പരിഭ്രാന്തി പരത്തി. ഒടുവില്‍ പാമ്പിനെ തിരിച്ചറിഞ്ഞപ്പോള്‍ എല്ലാവരുടെയും ശ്വാസം നേരെ വീണു. ചേര കുഞ്ഞായിരുന്നു സ്‌കൂട്ടറില്‍ കയറിയത്.

ചൊവ്വാഴ്ച രാവിലെ 10 ഓടെയായിരുന്നു സംഭവം. സ്‌കൂട്ടറിന്റെ മുന്‍വശത്ത് എന്തോ അനക്കം കണ്ട് വ്യാപാരി നാസര്‍ വിശദ പരിശോധന നടത്തിയപ്പോഴാണ് പാമ്പാണ് എന്ന് വ്യക്തമായത്. ഓടിക്കൂടിയ ചിലരില്‍ അത് മൂര്‍ഖനാണെന്ന് പറഞ്ഞതോടെ ഭീതിയായി.

എന്നാല്‍ മുന്‍വശത്തെ ബോഡി ഇളക്കി പാമ്പിനെ പുറത്തെത്തിച്ചപ്പോള്‍ കണ്ടത് ഒരു ചേരക്കുഞ്ഞിനെയായിരുന്നു. ഇതോടെ ആശ്വാസത്തിലായ ജനം പാമ്പിനെ തൊട്ടടുത്ത കാട്ടില്‍ തുറന്നുവിട്ടു.

snake in scooter in kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിസ്മയമല്ല, കേരളം നേടിയ വികസനത്തിന്റെ വിനാശം'; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ പിണറായി

വേല്‍മുരുകന്‍ 'റിയല്‍ ലൈഫ് സിങ്കം'; വിളിച്ചുവരുത്തി അഭിനന്ദിച്ച് വിജയ്; സ്വന്തം സുരക്ഷ ഉറപ്പാക്കണമെന്ന് ഉപദേശം

പാകിസ്ഥാന്‍ വ്യോമപാതക്ക് പകരം ബദല്‍പാതകള്‍ തേടി ഇന്ത്യ; ചൈനയുമായി ചര്‍ച്ച, റിപ്പോര്‍ട്ട്

ജമ്മുവില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് സൈനികര്‍ കൊല്ലപ്പെട്ടു; അന്വേഷണം

ദുബൈയില്‍നിന്നെത്തി, തിരുവനന്തപുരത്ത് ദമ്പതികളെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നു