നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും നേര്‍ക്കുനേര്‍ SM ONLINE
Kerala

കൈയാങ്കളിയുടെ വക്കില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍, നിയമ സഭയില്‍ ഉന്തും തള്ളും

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ശബരിമല വിവാദത്തെ ചോല്ലി ചോദ്യോത്തരവേള തടസപ്പെടുന്നത്. സഭ തുടങ്ങിയതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ ബാനറുമായി നടുത്തളത്തിലേക്കിറങ്ങി. സ്പീക്കറുടെ ഡയസ്സിലേക്ക് കയറാന്‍ ശ്രമിച്ച പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞതോടെയാണ് ഉന്തും തള്ളും ഉണ്ടായത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ നിയമസഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍. സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ ശ്രമിച്ച പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞതോടെയാണ് ഇരുവരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ശബരിമല വിവാദത്തെ ചോല്ലി ചോദ്യോത്തരവേള തടസപ്പെടുന്നത്. ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.

സിആര്‍ മഹേഷ്, ഐസി ബാലകൃഷ്ണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വാച്ച് ആന്‍ഡ് വാര്‍ഡുമാരെ തള്ളിമാറ്റിയത്. ഈ സമയം വാച്ച് ആന്‍ഡ് വാര്‍ഡിനെ പ്രതിപക്ഷ അംഗങ്ങള്‍ അടിക്കുകയാണെന്ന് വി ശിവന്‍കുട്ടി സ്പീക്കറോട് വിളിച്ചുപറയുകയും ചെയ്തു. ഒരു മണിക്കൂറോളം ചോദ്യോത്തരവേള നടത്തിക്കൊണ്ടുപോകാന്‍ സ്പീക്കര്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെ സഭ താത്കാലികമായി നിര്‍ത്തിവച്ചതായി സ്പീക്കര്‍ അറിയിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡിനെ കൂടാതെ ഭരണപക്ഷ അംഗങ്ങളും സ്പീക്കര്‍ക്ക് കവചമൊരുക്കിയതോടെ ഇരുപക്ഷവും നേര്‍ക്കുനേര്‍ വരുന്ന സാഹചര്യവും ഉണ്ടായി

പ്രതിപക്ഷ ബഹളത്തിനിടെ കോാണ്‍ഗ്രസ് അംഗം റോജി എം ജോണിനെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ക്ക് ജനാധിപത്യപരമായി പ്രതിഷേധിക്കാമെന്നും ഇതല്ല പ്രതിഷേധരീതിയെന്നും സ്പീക്കര്‍ പറഞ്ഞു. ബാനര്‍ താഴ്ത്തി പിടിക്കണമെന്നും ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്നത് ജനങ്ങളോടുള്ള അനാദരവാണെന്നും ഇതെല്ലാം സഭ കാണാന്‍ എത്തിയ കുട്ടികള്‍ കാണുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

Speaker adjourned the assembly temporarily following the opposition's protest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

SCROLL FOR NEXT