k k ragesh 
Kerala

'ന്യൂനപക്ഷ വര്‍ഗീയത തിമിര്‍ത്താടി, പേരാവൂരിലും പയ്യന്നൂരിലും താമരത്താങ്; ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ സ്ട്രാറ്റജിക് വോട്ടിങ്'

ന്യൂനപക്ഷ വര്‍ഗീയത തിമിര്‍ത്താടിയ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ് എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ന്യൂനപക്ഷ വര്‍ഗീയത തിമിര്‍ത്താടിയ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ് എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനായി സ്ട്രാറ്റജിക് വോട്ടിങ് നടന്നു. ഇതിന് ബിജെപിയും കോണ്‍ഗ്രസും കൈകോര്‍ത്തതായും കെ കെ രാഗേഷ് ആരോപിച്ചു. കല്യാശ്ശേരിയില്‍ സിപിഎം സംഘടിപ്പിച്ച ഇ കെ നായനാര്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ കെ രാഗേഷ്.

'ഈ തെരഞ്ഞെടുപ്പില്‍ ലീഗും ജമാഅത്തെയും മതം നോക്കിയെ വോട്ട് ചെയ്യാന്‍ പാടുള്ളൂ എന്ന് പറഞ്ഞു, പള്ളി നോക്കിയെ വോട്ട് ചെയ്യാന്‍ പാടുള്ളൂ എന്ന് പ്രചരിപ്പിച്ച ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തിയാല്‍, പരാജയപ്പെടുത്തിയാല്‍ മാത്രമേ കേരളത്തില്‍ ബിജെപിക്ക് ശക്തിപ്പെടാന്‍ കഴിയൂ എന്ന് ബിജെപിക്ക് അറിയാം. ഈ തെരഞ്ഞെടുപ്പില്‍ അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ സ്ട്രാറ്റജിക് വോട്ടിങ്ങും നടന്നു. ഇടതുപക്ഷം ചെറിയ വോട്ടിന് ശക്തമായി നില്‍ക്കുന്നയിടങ്ങളില്‍ പരാജയപ്പെടുത്താന്‍ കഴിയുമെങ്കില്‍ വോട്ട് മാറ്റി ചെയ്യുക. യുഡിഎഫ് ഏതെങ്കിലും തരത്തില്‍ തോല്‍ക്കാന്‍ ഇടയുണ്ടെങ്കില്‍ തോല്‍ക്കുന്നത് തടയാന്‍ വേണ്ടി വോട്ട് മാറ്റി ചെയ്യുക എന്നതാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കണ്ണൂരിലും ഉണ്ട് അനുഭവം. രണ്ടു മണ്ഡലങ്ങളില്‍ ഇത് നടന്നു. പേരാവൂരില്‍ യുഡിഎഫ് തോല്‍വിയുടെ വക്കത്ത് എത്തിയ മണ്ഡലമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ ബിജെപിക്ക് കിട്ടിയ പതിനായിരം വോട്ട് ഈ തെരഞ്ഞെടുപ്പില്‍ കാണാന്‍ ഇല്ല. ആ പതിനായിരം വോട്ട് നേരെ സണ്ണി ജോസഫിന്റെ പോക്കറ്റിലേക്ക് പോയിരിക്കുന്നു. സ്ട്രാറ്റജിക് വോട്ടിങ്ങ്. തോല്‍ക്കുന്നത് കാണുമ്പോള്‍ തോല്‍ക്കാതിരിക്കാന്‍ ഒരു കൈത്താങ്. കൈത്താങ് എന്നല്ല പറയുക, താമരത്താങ്, പേരാവൂരില്‍ താമരത്താങ്, പയ്യന്നൂരിലും താമരത്താങ്'- കെ കെ രാഗേഷ് ആരോപിച്ചു.

'നേമത്തും കൈത്താങ് ഉണ്ടായി. 12,000 വോട്ടാണ് രാജീവ് ചന്ദ്രശേഖരന് അധികമായി ലഭിച്ചത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് പോയതാണ് കോണ്‍ഗ്രസ്. നേമത്ത് രാജീവ് ചന്ദ്രശേഖരന് വേണ്ടി കോണ്‍ഗ്രസ് 12,000 വോട്ട് മാറ്റിചെയ്തു. മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി ജയിച്ചത് ബിജെപിയുടെ മിടുക്ക് കൊണ്ടല്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന കോണ്‍ഗ്രസ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച മൂന്നിടത്തും മൂന്നാം സ്ഥാനത്തേയ്ക്ക് പോയിരിക്കുകയാണ്.എങ്ങനെ പോയി? കോണ്‍ഗ്രസ് വോട്ട് മാറ്റി ചെയ്തു. സ്ട്രാറ്റജിക് വോട്ടിങ് നടന്നു. വര്‍ഗീയതയുടെ ഐക്യപ്പെടല്‍ അപകടകരമായ നിലയിലാണ് കേരളത്തില്‍ കാണുന്നത്. യുഡിഎഫിന് അനുകൂലമായി വോട്ട് മാറ്റി ചെയ്യാന്‍ ബിജെപി തീരുമാനിക്കുമ്പോള്‍ അവര്‍ ആദ്യം നടത്തുന്ന പ്രചരണം എന്താണ്? സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍. തൃശൂര്‍ അങ്ങനെയല്ലെ പ്രചരിപ്പിച്ചത്. ബിജെപിയുമായി ഇടതുപക്ഷത്തിന് ഡീല്‍. എന്നിട്ട് എന്താണ് സംഭവിച്ചത്?'- കെ കെ രാഗേഷ് പറഞ്ഞു.

'Strategic voting to defeat the Left'; K K Ragesh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി വി ഡി സതീശൻ സർക്കാർ; മഞ്ഞക്കുറ്റികൾ നീക്കാൻ ഉത്തരവ്, കേസുകൾ ഒഴിവാക്കും

'അങ്ങനെ ഒപിയത്തിന് വേണ്ടിയുള്ള യുദ്ധം തുടങ്ങി, അപ്പോഴാണ് ഈ വില്ലൻമാരും ഉണ്ടായത്'; ‘ഡ്രാഗൺ’ ഗ്ലിംപ്‌സിൽ തിളങ്ങി ബിജു മേനോനും

മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ചു, നോര്‍വേ പത്രത്തിലെ കാര്‍ട്ടൂണിനെതിരെ വിമര്‍ശനം

'നീറ്റ് പരീക്ഷ റദ്ദാക്കിയത് വലിയ ആഘാതമായി, രോഗബാധിതനായി'; 70 വയസുള്ള ഉദ്യോഗാര്‍ഥിയുടെ അനുഭവം

ഖാർഗെ നിർദ്ദേശിച്ചു, സതീശൻ തള്ളി; വകുപ്പ് വിഭജനത്തിൽ ഡൽഹിക്ക് മുന്നിൽ തലകുനിക്കാതെ മുഖ്യമന്ത്രി

SCROLL FOR NEXT