ksrtc പ്രതീകാത്മക ചിത്രം
Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും വിദ്യാര്‍ഥി പുറത്തേയ്ക്ക് തെറിച്ചു വീണു; ഗുരുതര പരിക്ക്

വിദ്യാര്‍ത്ഥി വീണെങ്കിലും ഡ്രൈവര്‍ സംഭവം അറിഞ്ഞിരുന്നില്ല.

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും റോഡിലേക്ക് വീണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. തിരുവല്ല തിരുമൂലപുരം ബാലികാമഠം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബ്ലെസ്സന്‍ ബൈജു(16)ആണ് പുറത്തേയ്ക്ക് വീണത്. ഇന്ന് വൈകുന്നേരം 4.30 തോടെ എംസി റോഡില്‍ കുറ്റൂര്‍ ജങ്ഷനു സമീപത്തായിരുന്നു അപകടം.

സ്‌കൂളില്‍ നിന്നും ബസില്‍ വീട്ടിലേക്ക് മടങ്ങവേ വാഹനത്തിന്റെ വാതില്‍ തുറന്ന് ബ്ലസ്സന്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.

വിദ്യാര്‍ത്ഥി വീണെങ്കിലും ഡ്രൈവര്‍ സംഭവം അറിഞ്ഞിരുന്നില്ല. പിന്നീട് ബസിലെ മറ്റ് യാത്രക്കാര്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് 200 മീറ്റര്‍ ദൂരം പിന്നിട്ട ബസ് നിര്‍ത്തുകയായിരുന്നു.

Student falls out of moving KSRTC bus; seriously injured

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണയം സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കില്ല; 'ഇത് അമിത് ഷായുടെ ഉറപ്പ്'

ട്രിബ്യൂണല്‍ അനുവദിച്ചാല്‍ വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക് ബംഗാളില്‍ വോട്ട് ചെയ്യാം; സുപ്രീം കോടതി

എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയെ ഉപേക്ഷിച്ച നിലയില്‍

ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ കുഴഞ്ഞുവീണു; ചികിത്സാ കിട്ടാതെ മരിച്ചെന്ന് പരാതി; പ്രതിഷേധം

ഇസ്രയേല്‍ - ലെബനൻ സംഘർഷത്തില്‍ വെടിനിര്‍ത്തല്‍, പ്രഖ്യാപനവുമായി ട്രംപ്

SCROLL FOR NEXT