സപ്ലൈകോ കിറ്റുകൾ 
Kerala

ഓണം അടിപൊളിയാക്കാം; നാലു വ്യത്യസ്ത സ്‌പെഷല്‍ കിറ്റുകളുമായി സപ്ലൈകോ

അത്തംകിറ്റ്, ഉത്രാടംകിറ്റ്, തിരുവോണം കിറ്റ് എന്നിങ്ങനെയാണ് കിറ്റുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ഓണം അടിച്ചുപൊളിച്ച് ആഘോഷിക്കാന്‍ സ്‌പെഷല്‍ കിറ്റുകളുമായി സപ്ലൈകോ. മൂന്നു തരം കിറ്റുകളാണ് സപ്ലൈകോ പുറത്തിറക്കിയത്. അത്തംകിറ്റ്, ഉത്രാടംകിറ്റ്, തിരുവോണം കിറ്റ് എന്നിങ്ങനെയാണ് കിറ്റുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.

അത്തം കിറ്റില്‍ 21 ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1280 രൂപ വരുന്ന സാധനങ്ങള്‍ 1000 രൂപയ്ക്കാണ് കിറ്റില്‍ ലഭിക്കുക. ഉത്രാടം കിറ്റില്‍ 25 ഇനങ്ങളാണുള്ളത്. 1880 രൂപ വിപണി വില വരുന്ന കിറ്റ് 1500 രൂപയ്ക്ക് ലഭിക്കും.

തിരുവോണം കിറ്റില്‍ 30 ഇനങ്ങളാണ് ഉള്ളത്. 2540 രൂപയുടെ സാധനങ്ങളാണ് 2000 രൂപയ്ക്ക് തിരുവോണം കിറ്റിന്റെ ലഭിക്കുക. ശബരി സിഗ്‌നേച്ചര്‍ കിറ്റ് എന്ന പേരില്‍ ഒമ്പത് ശബരി ഉല്പന്നങ്ങള്‍ അടങ്ങിയ കിറ്റാണ് മറ്റൊന്ന്. ഓണക്കിറ്റുകള്‍ക്ക് പുറമെ നിരവധി സമ്മാനങ്ങളും ബോണസുകളും സപ്‌ളൈകോ നല്‍കുന്നുണ്ട്.

ഗിഫ്റ്റ് കൂപ്പണും വലിയ ഓഫറുകളുമായി വിപണി കീഴടക്കാനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ഈ വര്‍ഷത്തെ ഓണച്ചന്ത ഓഗസ്റ്റ് എട്ടു മുതല്‍ ആരംഭിക്കും. മഞ്ഞ റേഷന്‍ കാര്‍ഡ് (എഎവൈ) ഉടമകള്‍ക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും ഈ വര്‍ഷവും സൗജന്യ ഓണക്കിറ്റും വിതരണം ചെയ്യുന്നുണ്ട്.

Supplyco with four different Onam special kits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മതമൗലികവാദ വിരുദ്ധ ചടങ്ങിൽ പങ്കെടുക്കാൻ തസ്‌ലീമ നസ്‌റിൻ കൊൽക്കത്തയിൽ; സുവേന്ദു അധികാരിയും എത്തും

'രാവണനോട് ഇത്രത്തോളം നീതി പുലർത്താൻ മറ്റാർക്കും കഴിയില്ല'; യഷിനെ പുകഴ്ത്തി ഋഷഭ് ഷെട്ടി

ശുചിത്വ മിഷനിൽ അവസരം; ബി.ടെക് മുതൽ മാസ്റ്റർ ബിരുദം വരെ യോഗ്യത, നിങ്ങളുടെ ജില്ലയിൽ ജോലി നേടാം!

'ജേഴ്സി നിറം നീല മാറി കാവി ആയത് ഞാൻ പോലും അറിഞ്ഞില്ല'! ഹോക്കി ഇന്ത്യയിൽ വൻ പൊട്ടിത്തെറി

ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു; ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു; ഉള്ളുലഞ്ഞ് 'ഫാമിലി മാന്‍' താരം