തിരുവനന്തപുരം: ഉച്ചാരണശുദ്ധിയില്ലെന്ന് ആരോപിച്ച് ആറാം ക്ലാസ് വിദ്യാര്‍ഥിയെ ക്ലാസ് മുറിയില്‍ അപമാനിക്കുകയും ഈര്‍ക്കില്‍കൊണ്ട് നാവ് വടിപ്പിക്കുകയും ചെയ്ത അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. തേവലക്കാട് എസ്എന്‍യുപി സ്‌കൂളിലെ അധ്യാപകന്‍ എസ് ആകര്‍ഷിനെയാണ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്.
രണ്ടുമാസം മുന്‍പായിരുന്നു സംഭവം. വിദ്യാര്‍ഥികളാണ് പ്രഥമാധ്യാപികയ്ക്ക് പരാതി നല്‍കിയത്. പരാതി ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതര്‍ക്ക് കൈമാറി. അതിനിടെയാണ് ഒക്ടോബര്‍ 26ന് മാനേജ്‌മെന്റ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചത്.
പഠനത്തിന്റെ ഭാഗമായാണ് നാക്ക് വടിപ്പിച്ചതെന്നായിരുന്നു അധ്യാപകന്റെ വിശദീകരണം. ഇത്തരമൊരു പ്രവര്‍ത്തനം പാഠ്യപദ്ധതിയിലോ സിലബസിലോ ഉള്‍പ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതായി മാനേജര്‍ തോട്ടക്കാട് ശശി പറഞ്ഞു.
ബാലാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം അന്വേഷണത്തിനെത്തിയ എഇഒ ഓഫീസിലെ ഉദ്യോഗസ്ഥരോട് സഹകരിക്കാതിരുന്നതിനും അന്വേഷണം തടസ്സപ്പെടുത്തിയതിനും പ്രഥമാധ്യാപികയെ എഇഒ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിശദീകരണത്തെ തുടര്‍ന്ന് പിന്നീട് പിന്‍വലിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates