ഫോട്ടോ: ഫെയ്സ്ബുക്ക് 
Kerala

'ഒരുപാട് മോഹിച്ചു വാങ്ങിയതാണ്... എടുത്ത ചേട്ടന്‍മാരേ, തിരിച്ചു തരൂ'- സൈക്കിള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിയുടെ അപേക്ഷ

എല്ലാ വഴിയും അടഞ്ഞപ്പോള്‍ അവന്‍ ഒരു ഉപായം കണ്ടുപിടിച്ചു. സൈക്കിള്‍ നഷ്ടപ്പെട്ട അതേ സ്ഥലത്ത് ഒരു കുറിപ്പെഴുതി വയ്ക്കുക

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തന്റെ സൈക്കിള്‍ മോഷണം പോയതിന്റെ സങ്കടത്തിലാണ് തേവര എസ്എച് സ്‌കൂളില്‍ പഠിക്കുന്ന പാവേല്‍ സമിത്. കൊച്ചി സ്റ്റേഡിയം മെട്രോ സ്‌റ്റേഷന് പിന്നില്‍ സൈക്കിള്‍ നിര്‍ത്തിയിട്ടാണ് പാവേല്‍ എന്നും സ്‌കൂളില്‍ പോകുന്നത്. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ടു തിരിച്ചു വീട്ടില്‍ പോകാന്‍ എത്തിയപ്പോള്‍ നിര്‍ത്തിയിട്ട സ്ഥലത്ത് സൈക്കിളില്ല.

എല്ലാ വഴിയും അടഞ്ഞപ്പോള്‍ അവന്‍ ഒരു ഉപായം കണ്ടുപിടിച്ചു. സൈക്കിള്‍ നഷ്ടപ്പെട്ട അതേ സ്ഥലത്ത് ഒരു കുറിപ്പെഴുതി വയ്ക്കുക. ഫോണ്‍ നമ്പര്‍ സഹിതമാണ് ഈ കുറിപ്പുള്ളത്. ഇത് വായിച്ചെങ്കിലും താന്‍ അത്ര ആശിച്ച് വാങ്ങിയ സൈക്കിള്‍ എടുത്തു കൊണ്ടു പോയവര്‍ തിരികെ തരുമെന്നാണ് പാവേല്‍ പ്രതീക്ഷിക്കുന്നത്. 

രാജ​​ഗോപാൽ കൃഷ്ണൻ എന്നയാളാണ് വിദ്യാർത്ഥി മരത്തിൽ പതിച്ച നോട്ടീസ് ഫെയ്സ്ബുക്കിലൂടെ പങ്കിട്ടത്. രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലിട്ട കുറിപ്പിൽ പറയുന്നു. 

പാവേല്‍ മരത്തില്‍ തൂക്കിയിട്ട കുറിപ്പ്

അഭ്യര്‍ത്ഥന

ഞാന്‍ പാവേല്‍ സമിത്. തേവര എസ്എച് സ്‌കൂളില്‍ പഠിക്കുന്നു. രാവിലെ ഇവിടെ സൈക്കിള്‍ വച്ചിട്ടാണ് സ്‌കൂളില്‍ പോകുന്നത്. ഇന്നലെ തിരിച്ചു വന്നപ്പോഴേക്കും സൈക്കിള്‍ നഷ്ടപ്പെട്ടു. ഒരുപാട് മോഹിച്ചു വാങ്ങിയതാണ്. എടുത്ത ചേട്ടന്‍മാര്‍ തിരിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 

പാവേല്‍ സമിത്
9037060798

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം

കേരളത്തിലെ ഫലവും തെറ്റോ?; തെരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കില്‍ വിഡി സതീശന്‍ രാജിവെക്കണം: പ്രക്ഷോഭത്തിന് ബിജെപി

നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ വിവാദ പരാമർശവുമായി തനുശ്രീ ദത്ത; 'നാക്ക് നിയന്ത്രിച്ചാൽ കൊള്ളാ'മെന്ന് വിമർശനം

ബിജെപി മുന്‍ നേതാവ് ജില്ലാ കമ്മിറ്റിയില്‍, പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ജനീഷ് കുമാറിന് അവഗണന

Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബം​ഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ NDA