അറസ്റ്റിലായ ഗ്രേഡ് എസ്‌ഐ 
Kerala

കൈക്കൂലി വാങ്ങുന്നതിനിടെ എസ്‌ഐയെ കൈയോടെ പിടികൂടി വിജിലന്‍സ്

പണം തരാതെ ഒരിക്കലും വാഹനം വിട്ടുതരില്ലെന്നും എസ്ഐ ഉറപ്പിച്ചുപറഞ്ഞിരുന്നു. ഇതോടെയാണ് വാഹന ഉടമ വിജിലന്‍സിനെ സമീപിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ എസ്ഐ അറസ്റ്റില്‍. കൊച്ചി മരട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഗോപകുമാറിനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി പതിനായിരം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടര്‍ന്ന് സ്റ്റേഷനില്‍വെച്ച് കൈക്കൂലി വാങ്ങിയതിന് പിന്നാലെ വിജിലന്‍സ് സംഘം ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.

ഒരു കേസില്‍ കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടണമെങ്കില്‍ പതിനായിരം രൂപ നല്‍കണമെന്ന് എസ്‌ഐ വാഹന ഉടമയോട് ആവശ്യപ്പെട്ടു. പണം തരാതെ ഒരിക്കലും വാഹനം വിട്ടുതരില്ലെന്നും എസ്ഐ ഉറപ്പിച്ചുപറഞ്ഞിരുന്നു. ഇതോടെയാണ് വാഹന ഉടമ വിജിലന്‍സിനെ സമീപിച്ചത്. തുടര്‍ന്ന് വിജിലന്‍സ് സംഘം കൈമാറിയ നോട്ടുകളുമായി വാഹന ഉടമ മരട് സ്റ്റേഷനിലെത്തി. ഇദ്ദേഹം എസ്ഐ ഗോപകുമാറിന് പണം കൈമാറിയതിന് പിന്നാലെ വിജിലന്‍സ് സംഘം എസ്ഐയെ കൈയോടെ പിടികൂടുകയുമായിരുന്നു.

മരട് സ്റ്റേഷനുമായി ബന്ധപ്പെട്ട് നേരത്തേയും പല പരാതികളുയര്‍ന്നിരുന്നു. ഇതിനിടെയാണ് കൈക്കൂലിക്കേസില്‍ എസ്ഐയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

The Vigilance Department caught a Sub-Inspector red-handed while accepting a bribe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 99,000ലേക്ക്

കൊച്ചി മേയര്‍ സ്ഥാനത്തിനായി പിടിവലി, ദീപ്തി മേരി വര്‍ഗീസിനെതിരെ ഒരു വിഭാഗം നേതാക്കള്‍

പ്രീമിയം നിരക്ക് കുറയുമോ?, ഇന്‍ഷുറന്‍സ് മേഖലയില്‍ ഇനി 100 ശതമാനം വിദേശ നിക്ഷേപം; ലോക്‌സഭയില്‍ ബില്ല് പാസാക്കി, വിശദാംശങ്ങള്‍

അയല്‍ക്കാരിയെ കയറിപ്പിടിച്ചു, ഒളിവില്‍ കഴിയവെ പുലര്‍ച്ചെ കാമുകിയെ കാണാനെത്തി; കൈയോടെ പൊക്കി പൊലീസ്

SCROLL FOR NEXT