കെ സി വേണുഗോപാല്‍ 
Kerala

പാർട്ടി ചർച്ച ചെയ്യും, ആശങ്കകൾ അകറ്റാൻ സർക്കാരിന് ഉത്തരവാദിത്തം; മദ്യനയത്തിൽ കെ സി വേണു​ഗോപാൽ

'കരിമണല്‍ ഖനനത്തില്‍ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഒരു നിലപാടുണ്ട്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ആലപ്പുഴ: മദ്യനയം അടക്കം നയപരമായ കാര്യങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചനകള്‍ ഉണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇത്തരം കാര്യങ്ങളില്‍ വേണ്ട സമയത്ത് ചര്‍ച്ച ചെയ്യേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യും. മദ്യ നയത്തിലും ധാതു മണലിന്റെ കാര്യത്തിലും ചില ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ആ ആശങ്കകള്‍ ദൂരികരിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

സംസ്ഥാനത്തെ ബാധിക്കുന്ന നയപരമായ തീരുമാനങ്ങളില്‍ പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ചയുണ്ടാകും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നന്നായിട്ട് മുന്നോട്ടു പോകുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ ചില ഭാഗത്തു നിന്നും ചില ആശങ്കകള്‍ സ്വാഭാവികമായും ഉണ്ടാകും. പുതിയ സര്‍ക്കാര്‍ വന്നതേയുള്ളൂ. സര്‍ക്കാരെടുക്കുന്ന നിലപാടുകളില്‍ ആര്‍ക്കെങ്കിലും പരാതികളുണ്ടെങ്കില്‍ പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

എത്രയോ നല്ല പ്രഖ്യാപനങ്ങള്‍ സര്‍ക്കാരിന്റെ ബജറ്റില്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങള്‍ കാത്തിരുന്ന ഒരുപാട് നല്ല പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നു. ഒരു മാസത്തിനിടെ എത്ര നല്ല നല്ല കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു. ഏതെങ്കിലും ചില ആശങ്കകള്‍ ഉണ്ടായാല്‍ അതു ദൂരീകരിച്ചു പോകുക എന്നതുമാത്രമാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. നയപരമായ കാര്യങ്ങളെല്ലാം പാര്‍ട്ടി തലത്തിലും ചര്‍ച്ച ചെയ്യുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

കരിമണല്‍ ഖനനത്തില്‍ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഒരു നിലപാടുണ്ട്. സംസ്ഥാന തലത്തിലും കോണ്‍ഗ്രസിനും യുഡിഎഫിനും നയമുണ്ട്. അതിനുള്ളില്‍ നിന്നുകൊണ്ടു മാത്രമേ മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂ. സര്‍ക്കാര്‍ നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന കാര്യങ്ങളാണെങ്കിലും, ജനങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തമുണ്ട്. തീരദേശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരമേഖലയുമായി ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച നടത്തി വേണം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനെന്നും കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

KC Venugopal says that, there will be discussions within the party on policy decisions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത്തരം പുതിയ കീഴ്‌വഴക്കങ്ങൾ ഉണ്ടാക്കരുത്'; പ്രതിപക്ഷത്തിന് സ്പീക്കർ അധികസമയം നൽകിയെന്ന് റവന്യൂമന്ത്രി അനിൽകുമാറിന്റെ പരാതി

സോളിസിറ്റര്‍ ജനറല്‍ ആയി തുഷാര്‍ മേത്ത തുടരും; കാലാവധി മൂന്നു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍

' 10 വർഷത്തെ റീൽസും 5 വർഷത്തെ വീണമീട്ടലുമാണ് ആരോഗ്യവകുപ്പ് നേരിട്ട പ്രധാന പ്രശ്നം'; റിയാസിന് മറുപടിയുമായി മുരളീധരൻ

അന്‍സിബയുടേത് ഉള്‍ബോധ്യത്തോടെയുള്ള സംസാരം, താരങ്ങള്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥ മാറണം: ശാരദക്കുട്ടി

ജവാന്‍ റമ്മിന്റെ ലുക്ക് മാറും, ഇനി ഐഎസ്ഒ നിലവാരമുള്ള കുപ്പിയില്‍; പ്രതിസന്ധി പരിഹരിച്ചെന്ന് ബെവ്‌കോ