ആർ സു​ഗതൻ 
Kerala

തിരുവനന്തപുരത്തെ ബിജെപി കൗൺസിലർ സുഗതന് ആറുമാസം അവധി; അപേക്ഷ അംഗീകരിച്ച് കൗൺസിൽ

രണ്ട് സ്വതന്ത്ര കൗൺസിലർമാരും അവധി അപേക്ഷയെ പിന്തുണച്ച് വോട്ടു ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി കൗൺസിലറും കാപ്പാ കേസ് പ്രതിയുമായ ആർ സുഗതന് കോർപ്പറേഷൻ അവധി അനുവദിച്ചു. കൗൺസിൽ യോ​ഗത്തിൽ പങ്കെടുക്കുന്നതിന് സു​ഗതന് ആറു മാസത്തേക്കാണ് അവധി നൽകിയത്. 51 വോട്ടിനാണ് സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ചതെന്ന് മേയർ വി വി രാജേഷ് പറഞ്ഞു.

യുഡിഎഫ് വിമതൻ സുധീഷും സ്വതന്ത്ര കൗൺസിലർ എം രാധാകൃഷ്ണനും അവധി അപേക്ഷയെ പിന്തുണച്ചു. അവധി അപേക്ഷയെ പിന്തുണച്ച് മേയർ വി വി രാജേഷ് കാസ്റ്റിങ്ങ് വോട്ട് രേഖപ്പെടുത്തി. അവധി അപേക്ഷ പാസ്സായതിനു പിന്നാലെ കൗൺസിൽ യോ​ഗത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തി. എൽഡിഎഫ് കൗൺസിലർമാർ ഡയസിന് മുന്നിൽ പ്രതിഷേധിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡിലെ ബിജെപി കൗൺസിലറാണ് ആർ സു​ഗതൻ. കാപ്പാ കേസിൽ സുഗതൻ നിലവിൽ വിയ്യൂർ ജയിലിലാണ്. ദൈവങ്ങളുടെയും ബലിദാനികളുടേയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിന് സു​​ഗതൻ അടക്കം 20 ബിജെപി കൗൺസിലരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. തുടർന്ന് വിയ്യൂർ ജയിലിലാണ് സു​ഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.

Thiruvananthapuram BJP Councilor R Sugathan granted six months' leave

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു കുട്ടിക്ക് ജീവിതം തിരിച്ചു നല്‍കിയ പാട്ട്'; 'അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ' പിറന്ന കഥ പറഞ്ഞ് കൈതപ്രം

'സ്വർണ ഖനി തരാമെന്ന് പറഞ്ഞാലും 'അനിമൽ' പോലെയുള്ള സിനിമകൾ ചെയ്യരുത്'; രൺബീറിനോട് നിതീഷ് ഭരദ്വാജ്

ഓണം അടിപൊളിയാക്കാം; നാലു വ്യത്യസ്ത സ്‌പെഷല്‍ കിറ്റുകളുമായി സപ്ലൈകോ

'രാവണനോട് ഇത്രത്തോളം നീതി പുലർത്താൻ മറ്റാർക്കും കഴിയില്ല'; യഷിനെ പുകഴ്ത്തി ഋഷഭ് ഷെട്ടി

ശുചിത്വ മിഷനിൽ അവസരം; ബി.ടെക് മുതൽ മാസ്റ്റർ ബിരുദം വരെ യോഗ്യത, നിങ്ങളുടെ ജില്ലയിൽ ജോലി നേടാം!