Kothamangalam student death 
Kerala

അവധി ആഘോഷിക്കാനെത്തി, പുഴയില്‍ ഒഴുക്കില്‍പ്പെട്ടു; കോതമംഗലത്ത് മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കോതമംഗലം ബസേലിയോസ് ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോതമംഗലം വടാട്ടുപാറ പലവന്‍പടി പുഴയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥികളാണ് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ബിയോൺ (തിരുവല്ല) , ഹരീഷ് ( തിരുവനന്തപുരം), അതുൽ ( കോട്ടയം) എന്നിവരാണ് മരിച്ചത്. വനത്തോടു ചേര്‍ന്നുള്ള പ്രദേശത്താണ് അപകടം ഉണ്ടായത്.

ഉച്ചയോടെയാണ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അവധി ദിനമായതിനാല്‍ വിനോദസഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. കോതമംഗലം ബസേലിയോസ് ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

ഇന്നു രാവിലെയാണ് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ കുളിക്കാനെത്തിയത്. ഇടമലയാര്‍ ഡാമിന് താഴെയുള്ള ഭാഗത്താണ് പലവന്‍പടി പുഴ. ഡാമിലെ വൈദ്യുതോല്‍പ്പാദനത്തിന് ശേഷം വെള്ളം തുറന്നു വിടുന്നതിനാല്‍, വേനല്‍ക്കാലത്തും ശക്തമായ വെള്ളമുണ്ടാകും. നല്ല ഒഴുക്കുമുണ്ടാകുമെന്ന് നാട്ടുകാര്‍ പറയുന്നു.

Three students drown in Palavanpadi river in Kothamangalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭൂട്ടാനില്‍ ഹിമാനി തടാകം പൊട്ടി വെള്ളപ്പൊക്കം, പശ്ചിമ ബംഗാളിലും അസമിലും മിന്നല്‍ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പ്

ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ 'നോട്ടപ്പുള്ളി'യായി ഗംഭീര്‍; പരിശീലകനാക്കാന്‍ നാല് ടീമുകള്‍ രംഗത്ത്

കണ്ണൂരിൽ വ്ലോഗർമാരുടെ മരണം: സമഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി

മോഹന്‍ലാല്‍-അനൂപ് സത്യന്‍ സിനിമയ്ക്ക് തുടക്കം; L 368 ലൂടെ ആ ഹിറ്റ് കോമ്പോ വീണ്ടും...

പുതുക്കാട് എസ്ബിഐ എടിഎമ്മിൽ കവർച്ചാശ്രമം: ആളുകൾ എത്തിയതോടെ മോഷ്ടാവ് പിൻവാങ്ങി