അപകടത്തിൽ തകർ‌ന്ന ഓട്ടോറിക്ഷയുടെ ദൃശ്യം 
Kerala

പൊന്‍കുന്നത്ത് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചു; മൂന്ന് മരണം, രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ 

പൊന്‍കുന്നം-പാലാ റോഡില്‍ കൊപ്രാക്കളത്ത് ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പൊന്‍കുന്നം-പാലാ റോഡില്‍ കൊപ്രാക്കളത്ത് ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. മൂവരും ഓട്ടോയാത്രക്കാരാണ്. തിടനാട് മഞ്ഞാങ്കല്‍ തുണ്ടത്തില്‍ ആനന്ദ് (24), പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ വിഷ്ണു, ശ്യാംലാല്‍ എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാത്രി 10.30-നായിരുന്നു അപകടം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരുവിക്കുഴി ഓലിക്കല്‍ അഭിജിത്ത് (23), അരീപ്പറമ്പ് കളത്തില്‍ അഭിജിത്ത് (18) എന്നിവര്‍ക്കാണ് പരിക്ക്. 

ഇളങ്ങുളം സ്വദേശിയുടേതാണ് അപകടത്തിനിടയാക്കിയ ജീപ്പ്. ഓട്ടോറിക്ഷ പൊന്‍കുന്നത്തുനിന്ന് കൂരാലി ഭാഗത്തേക്ക് പോകുകയായിരുന്നു. എതിരേവന്ന ജീപ്പ് ദിശതെറ്റിവന്ന് ഇടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

SCROLL FOR NEXT