തൃശൂര്‍ പൂരം 
Kerala

തൃശ്ശൂര്‍ പൂരം കലക്കല്‍: സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് തിരുവമ്പാടി ദേവസ്വം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തൃശൂര്‍: തൃശ്ശൂര്‍ പൂരം കലക്കല്‍ സംബന്ധിച്ച ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളിയ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് തിരുവമ്പാടി ദേവസ്വം. എന്താണ് സംഭവിച്ചത് എന്ന് എല്ലാവര്‍ക്കും അറിയാം. തിരുവമ്പാടി ദേവസത്തിന്റെ മേല്‍ പഴിചാരി ഇറക്കിയ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്ന് ആഭ്യന്തരമന്ത്രിയെ കണ്ട് ധരിപ്പിച്ചിരുന്നുവെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു.

സംഭവം പുനരന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല എന്ന് അദ്ദേഹത്തിന് മനസ്സിലായി. തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതി ചേര്‍ക്കാന്‍ അനുമതി തേടിയുള്ള റിപ്പോര്‍ട്ട് ഏകപക്ഷീയമെന്നും ദേവസ്വം സെക്രട്ടറി ഗിരീഷ്‌കുമാര്‍ പറഞ്ഞു.

അതേസമയം മുന്‍ സര്‍ക്കാര്‍ ചെയ്തത് എല്ലാം തെറ്റുന്നു വരുത്താനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദം മാസ്റ്റര്‍ തൃശൂരില്‍ പറഞ്ഞു. അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ കാര്യങ്ങള്‍ വരുത്തി തീര്‍ക്കാനാണ് ശ്രമിക്കുന്നത്. പല എസ്‌ഐടി അന്വേഷണങ്ങളും അവള്‍ക്കിഷ്ടമുള്ളത് പോലെ മാറ്റാനാണ് ശ്രമം. മുന്‍ സര്‍ക്കാരിനെ ഇകഴ്ത്തി കാണിക്കുക എന്നതാണ് ലക്ഷ്യം. അത് പകല്‍പോലെ വ്യക്തമാണെന്നും മാസ്റ്റര്‍ പറഞ്ഞു.

Thrissur Pooram disruption: Thiruvambady welcomes the rejection of the investigation report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍

മാക്കൂട്ടം ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി (വിഡിയോ)

'പാകിസ്ഥാനോ, ചീള് കേസ്'...! ട്രോളി മുന്‍ ഇന്ത്യന്‍ താരം

'2031'ലെ ഏകദിന ലോകകപ്പും '2029'ലെ ചാംപ്യന്‍സ് ട്രോഫിയും ഇന്ത്യയില്‍!

സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ, ചരിത്രമെഴുതി ലക്ഷ്യ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍