തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പരാജയമാണ് ഇടതുമുന്നണിക്ക് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പാര്‍ട്ടി വിശദമായി തോല്‍വി പരിശോധിക്കും. ജനങ്ങളെയും പാര്‍ട്ടി ഘടകങ്ങളെയും പൂര്‍ണമായി കേട്ടാവും പരിശോധന നടത്തുകയെന്നും ഗോവിന്ദന് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഗോവിന്ദന്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഗോവിന്ദന് തയ്യാറായില്ല..ചെന്നൈ: തമിഴ്നാട്ടില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്യുടെ ടിവികെയ്ക്ക് തിരിച്ചടി. കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണ അവകാശവാദം ഉന്നയിച്ച വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അറിയിച്ചിരിക്കുകയാണ്. കേവല ഭൂരിപക്ഷം ഉറപ്പാക്കാന്‍ 118 എംഎല്‍എമാരുടെ കത്ത് നല്‍കണമെന്ന നിലപാടിലാണ് ഗവര്‍ണര്‍. കോണ്‍ഗ്രസ് പിന്തുണക്ക് പിന്നാലെ 113 എം എല്‍ എമാര്‍ ഒപ്പിട്ട കത്താണ് വിജയും ടി വി കെ പാര്‍ട്ടിയും നല്‍കിയത്. എന്നാല്‍ 234 അംഗ നിയമസഭയില്‍ 118 എന്ന മാന്ത്രിക സംഖ്യ കടന്നാല്‍ മാത്രമേ ഭൂരിപക്ഷമാകും..തിരുവന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പരാജയമാണ് ഇടതുമുന്നണിക്ക് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പാര്‍ട്ടി വിശദമായി തോല്‍വി പരിശോധിക്കും. ജനങ്ങളെയും പാര്‍ട്ടി ഘടകങ്ങളെയും പൂര്‍ണമായി കേട്ടാവും പരിശോധന നടത്തുകയെന്നും ഗോവിന്ദന് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഗോവിന്ദന്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഗോവിന്ദന് തയ്യാറായില്ല..കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പിണറായി വിജയനെന്ന് ഇടതു സഹയാത്രികനും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോള്‍. പിണറായി വിജയനെതിരായ വിധിയെഴുത്താണ് കേരളത്തില്‍ ഉണ്ടായത്. പിണറായിയുടെ ഏകാധിപത്യമാണ് പാര്‍ട്ടിയില്‍ ഉള്ളത്. പിണറായിയുടെ ഭാഷ പോലും നല്ല ഭരണാധികാരിക്ക് ചേര്‍ന്നതല്ല. തോല്‍വിയുടെ ഉത്തരവാദി പിണറായി വിജയന് മാത്രമാണ്. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയന് ഏറ്റെടുക്കരുതെന്നും സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു..കണ്ണൂര്‍: തളിപ്പറമ്പില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ടികെ ഗോവിന്ദന് വര്‍ഗ വഞ്ചകനല്ലെന്ന് അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കേടിയേരിയുമായി വളരെ അടുപ്പമുള്ള ആളാണ് ടികെ ഗോവിന്ദന്. ഒരുകാലത്തും അദ്ദേഹം ഞങ്ങള്‍ക്ക് അനഭിമതനല്ലെന്നു വിനോദിനി പറഞ്ഞു. ടികെ ഗോവിന്ദനുമായി പാര്‍ട്ടിക്ക് അതീതമായ ബന്ധമാണെന്നും സ്നേഹത്തോടെ നോക്കിയ ആളെ മറക്കില്ലെന്നും വിനോദിനി പറഞ്ഞു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates