കൊല്ലം: ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെപിസിസി നടപടി സ്വീകരിച്ചു. രമ്യ ഹരിദാസ് എംഎല്‍എയുടെ സഹായി പാളയം പ്രദീപിനെ സംഘടയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പ്രാദേശിക നേതാവ് സജാദിനെയും സസ്പെന്‍ഡ് ചെയ്തു. നേതാക്കള്‍ ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കൂടുതല്‍ നടപടി പിന്നീട് സ്വീകരിക്കുമെന്നും നേതൃത്വം വ്യക്തമാക്കി..ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യനികേതനില്‍ ആണ്‍കുട്ടികളുടെ പേയിങ് ഗെസ്റ്റ് (പിജി) കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ മൂന്നുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹി സര്‍വകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള പ്രദേശത്താണ് സംഭവം..കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട് നടക്കും. കോഴിക്കോട് ചാത്തമംഗലം എന്‍ഐടി ഗ്രൗണ്ടായിരിക്കും പ്രധാന വേദി. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ഒക്ടോബര്‍ 24 മുതല്‍ 29 വരെ നടക്കുമെന്നായിരുന്നു. ഇതാണ് ഒരു ദിവസം മുന്നോട്ട് നീട്ടിയത്. .ന്യൂഡല്‍ഹി: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തെറ്റ് പറ്റിയെന്ന പിണറായി വിജയന്റെ കണ്ണൂര്‍ പ്രസംഗത്തെ ന്യായീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പരാതി ഉണ്ടെങ്കിലും പാര്ട്ടിക്കാര് വോട്ട് മാറ്റി ചെയ്യാമോ? തീരുമാനങ്ങളില്‍ പരാതിയും പരിഭവവും ഉണ്ടെങ്കിലും സിപിഎമ്മുകാര്‍ പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ഥിക്ക് തന്നെ വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പിലും പയ്യന്നൂരിലും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞതിനെ പിന്തുണച്ചുകൊണ്ടായിരുന്നു ബേബിയുടെ പ്രതികരണം. .ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചരിത്രനേട്ടം കുറിച്ച് ഇന്ത്യയുടെ സ്റ്റാര്‍ ഡബിള്‍സ് ജോഡിയായ സാത്വിക്സായ്രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. ആവേശകരമായ ഫൈനലില്‍ ചൈനയുടെ ഹി ജി ടിങ് - റെന്‍ സിയാങ് യു സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാത്വിക്-ചിരാഗ് സഖ്യം ചൈന മാസ്റ്റേഴ്സ് കിരീടം ചൂടിയത്. ഈ ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരങ്ങളെന്ന റെക്കോര്‍ഡും ഇനി ഈ ജോഡിയുടെ പേരിലാണ്. .Todays top 5 News.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates