പൊലീസ് അഫാന്റെ വിശദമായ മൊഴിയെടുക്കും 
Kerala

അഫാന്‍ മാല പണയംവെച്ച് 40,000 രൂപ കടക്കാര്‍ക്ക് നല്‍കി, ഷെമിക്ക് 65 ലക്ഷം ബാധ്യത; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാര്‍ക്ക് ആജീവനാന്ത വിലക്ക് വേണ്ട ; കേന്ദ്രം സുപ്രീംകോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

മാല പണയം വെച്ചതില്‍ 40,000 രൂപ കടക്കാര്‍ക്ക് നല്‍കി; അഫാന്റെ വിശദമായ മൊഴിയെടുക്കും

പൊലീസ് അഫാന്റെ വിശദമായ മൊഴിയെടുക്കും

തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ കുടുംബാംഗങ്ങളെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തുന്നതിനിടയിലും കടം വീട്ടി പ്രതി അഫാന്‍. പിതാവിന്റെ അമ്മയെ കൊലപ്പെടുത്തിയ ശേഷം മാല പണയം വെച്ച് കിട്ടിയ തുകയില്‍ നിന്ന് നാല്‍പ്പതിനായിരം രൂപ കടം വീട്ടാനാണ് അഫാന് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. അഫാന്റെ അമ്മ ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. കൂട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയാണെന്ന അഫാന്റെ മൊഴി സാധൂകരിക്കുന്നതാണ് ഈ കണ്ടെത്തലുകള്‍ എന്നാണ് പൊലീസ് പറയുന്നത്. അഫാന്റെ വിശദമായ മൊഴി എടുക്കുന്നതോടെ ഇതില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസിന്റെ ഭാഷ്യം.

ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാര്‍ക്ക് ആജീവനാന്ത വിലക്ക് വേണ്ട ; കേന്ദ്രം സുപ്രീംകോടതിയില്‍

സുപ്രീംകോടതി

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുന്നത് കഠിനമാണെന്നും നിലവിലുള്ള ആറ് വര്‍ഷ കാലാവധി പര്യാപ്തമാണെന്നും കേന്ദ്രം സുപ്രീംകോടതിയില്‍. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നും രാജ്യത്തെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകന്‍ അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച ഹർജിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്.

കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസില്‍; എന്‍ഡിഎ വിട്ടെന്ന് സജി മഞ്ഞക്കടമ്പില്‍

സജി മഞ്ഞക്കടമ്പിലും പി വി അന്‍വറും

രഞ്ജി ഫൈനല്‍: സെഞ്ച്വറിക്കരികെ വീണ് കരുണ്‍ നായര്‍, കേരളത്തിനെതിരേ വിദര്‍ഭ ശക്തമായ നിലയില്‍

കരുണ്‍ നായര്‍,ഡാനിഷ് മലേവര്‍

'പിന്നില്‍ ഈര്‍ക്കില്‍ സംഘടന, മാധ്യമശ്രദ്ധ കിട്ടിയതോടെ ഹരം കയറി'; ആശ വര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും പരിഹസിച്ച് എളമരം കരീം

എളമരം കരീം, ആശ വര്‍ക്കര്‍മാരുടെ സമരം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്ക താങ്കളെ സ്നേഹിക്കുന്നു'... മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

എന്തൊരു 'തോല്‍വി'! ജയിക്കാന്‍ മറന്ന് കൊല്‍ക്കത്ത; ചെപ്പോക്കില്‍ വീണ്ടും സിഎസ്‌കെയുടെ 'വിസില്‍പ്പോട്'

'എല്ലാത്തിനും കാരണം കോവിഡ് വാക്സിൻ'... ഷെയ്ൻ വോണിന്റെ മരണത്തിൽ മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മണ്ഡല പുനര്‍നിര്‍ണയം; 'കേന്ദ്രത്തിനെതിരെ ഒന്നിച്ചുനില്‍ക്കണം', പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

ദീപികയുടെ വാര്‍ഷിക പരിപാടിയില്‍ പ്രതിനിധിയെ അയക്കാതെ ബിജെപി, വിമര്‍ശനം

SCROLL FOR NEXT