TP Senkumar, Kodikkunnil Suresh ഫെയ്‌സ്ബുക്ക്
Kerala

കൊടിക്കുന്നിലിനെ മുഖ്യമന്ത്രിയാക്കണം; എന്താണ് അയോഗ്യതയെന്ന് ടിപി സെൻകുമാർ

ദളിതർക്കും ഒബിസികൾക്കും വേണ്ടി ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി, അതേ സമീപനം സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ പ്രാവർത്തികമാക്കേണ്ടതല്ലേ?

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ജയകുമാർ

തിരുവനന്തപുരം: കോൺ​ഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ കൊഴുക്കവെ, പ്രതികരണവുമായി മുൻ ഡിജിപി ടി പി സെൻകുമാർ രം​ഗത്ത്. ദലിതർക്കും ഒബിസികൾക്കും വേണ്ടി ദിനംപ്രതി ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി, അതേ സമീപനം സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ പ്രാവർത്തികമാക്കേണ്ടതില്ലേയെന്ന് സെൻകുമാർ ചോദിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലാണ് സെൻകുമാറിന്റെ പരാമർശം.

യുഡിഎഫ് വിജയിച്ചാൽ കൊടിക്കുന്നിൽ സുരേഷ് തന്നെ കേരളം നയിക്കണമെന്നാണ് തന്റെ ആ​ഗ്രഹം. കോൺഗ്രസിലെ ഒരു സീനിയർ നേതാവാണ് അദ്ദേഹം. കൊടിക്കുന്നിൽ സുരേഷിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് പരിഗണിക്കാത്തത് എന്തുകൊണ്ടാണ്?. മുഖ്യമന്ത്രി പദവിക്ക് അദ്ദേഹത്തെ അയോഗ്യനാക്കുന്ന കാരണങ്ങൾ എന്തൊക്കെയാണ് എന്നും സെൻകുമാർ ചോദിക്കുന്നു.

സെൻകുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് :

കൊടിക്കുന്നിൽ സുരേഷിനെ കേരള മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് പരിഗണിക്കാത്തത് എന്തുകൊണ്ടാണ്?

കോൺഗ്രസിലെ ഒരു സീനിയർ നേതാവാണ് അദ്ദേഹം. എന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രി പദവിക്ക് അദ്ദേഹത്തെ അയോഗ്യനാക്കുന്ന കാരണങ്ങൾ എന്തൊക്കെയാണ്?

ദളിതർക്കും ഒബിസികൾക്കും വേണ്ടി ദിനംപ്രതി ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി, അതേ സമീപനം സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ പ്രാവർത്തികമാക്കേണ്ടതില്ലേയെന്ന് ചോദ്യം ഉയരുന്നു.

യുഡിഎഫ് വിജയിച്ചാൽ കൊടിക്കുന്നിൽ സുരേഷ് തന്നെ കേരളം നയിക്കണമെന്നാണ് എന്റെ അഭിപ്രായം.

TP Senkumar demanded that Kodikunnil Suresh be made the Congress Chief Minister.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാജ്യസഭാ സ്ഥാനാര്‍ഥി മിനാക്ഷി നടരാജന്റെ പത്രിക തള്ളി; ആഘോഷമാക്കി ബിജെപി

'വൈകിയാണ് നാലാംഘട്ട കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്'; ഒരു രോഗിയോട് ഒരു ഡോക്ടറും ഇങ്ങനെ ചെയ്യാന്‍ പാടില്ല; ആന്റിയുടെ വിയോഗത്തില്‍ അഞ്ജു അരവിന്ദ്

ഇന്ത്യയുടെ ടി20 സ്‌ക്വാഡില്‍ മാറ്റം, സിറാജിന് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; വെളിച്ചക്കുറവ് മൂലം തിരച്ചില്‍ നിര്‍ത്തി

കേരളം ക്രിക്കറ്റ് ആവേശത്തിലേക്ക്, കെസിഎല്‍ മൂന്നാം സീസണ്‍ ഓഗസ്റ്റ് 20 മുതല്‍; താരലേലം ജൂലൈ ആദ്യവാരം

SCROLL FOR NEXT