Two workers die in Malappuram പ്രതീകാത്മക ചിത്രം
Kerala

ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങി; മലപ്പുറത്ത് രണ്ടു തൊഴിലാളികള്‍ മരിച്ചു

കൊണ്ടോട്ടിയില്‍ ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ അതിഥി തൊഴിലാളികള്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കൊണ്ടോട്ടിയില്‍ ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ അതിഥി തൊഴിലാളികള്‍ മരിച്ചു. ഒഡീഷ സ്വദേശികളായ സന്തോഷ് ബാത്യ, നരസിംഗ് പ്രാധാന്‍ എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഇവര്‍ മൂന്ന് വര്‍ഷമായി കൊണ്ടോട്ടിയിലെ കോണ്‍ക്രീറ്റ് മിക്സ് കമ്പനിയിലെ ജീവനക്കാരാണ്. കമ്പനിയുടെ അടുത്ത വീട്ടിലെ കിണറ്റില്‍ വീണ ആടിനെ രക്ഷിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

ആടിനെ രക്ഷിക്കാന്‍ ആദ്യം ഇറങ്ങിയ ആള്‍ക്ക് ശ്വാസതടസം നേരിട്ടപ്പോഴാണ് രണ്ടാമത്തെയാളും ഇറങ്ങിയത്. മാവൂരില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് ഇരുവരെയും പുറത്ത് എത്തിച്ചത്. കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ നിന്നും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Two workers die in Malappuram after went into a well to save a goat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

'ആദ്യം ഗ്യാസ്, പിന്നെ പെട്രോള്‍-ഡീസല്‍': വിലക്കയറ്റ മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

മംഗളാദേവി ക്ഷേത്രോത്സവത്തിനെത്തി, ഇടിമിന്നലേറ്റ് പൊലീസുകാരനും അഞ്ച് ഭക്തർക്കും പരിക്ക്

പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണു; അതേവാഹനം കയറി ഇറങ്ങി ആറുവയസുകാരന് ദാരുണാന്ത്യം

ഇന്ത്യയിലേതു പോലെ എണ്ണശേഖരങ്ങളില്ല, 20 ദിവസത്തില്‍ എണ്ണതീരും; തുറന്നുപറഞ്ഞ് പാക് പെട്രോളിയം മന്ത്രി

SCROLL FOR NEXT