പ്രതീകാത്മക ചിത്രം 
Kerala

അടിവസ്ത്രം അഴിച്ച് പരിശോധന; പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന രണ്ട് അധ്യാപകര്‍ അറസ്റ്റില്‍ 

ആയൂരിൽ നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്


കൊല്ലം: ആയൂരിൽ നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു. പരീക്ഷാ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന പ്രൊ പ്രിജി കുര്യൻ ഐസക്, എൻടിഎ നിരീക്ഷകൻ ഡോ ഷംനാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 
വിദ്യാർഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയത് ഇവരാണെന്നാണ് പൊലീസിൻറെ വിലയിരുത്തൽ.

അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തിൽ ഏജൻസി ദിവസ വേതനത്തിന് നിയോഗിച്ച മൂന്ന് ജീവനക്കാരടക്കം അഞ്ചു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം അല്ലാതെ ജീവനക്കാർ ഇത്തരമൊരു നടപടി സ്വീകരിക്കില്ല എന്നാണ് പൊലീസ് കരുതുന്നത്. 

തിരുവനന്തപുരം സ്റ്റാർ ഏജൻസിയിലെ ജീവനക്കാരെയും ഏജൻസി കരാർ മറിച്ചു നൽകിയ കരുനാഗപ്പള്ളി സ്വദേശിയേയും ചോദ്യം ചെയ്യും. കരുനാഗപ്പള്ളി സ്വദേശിയായ അരവിന്ദാക്ഷൻ പിള്ള ആവശ്യപ്പെട്ടതനുസരിച്ചാണ് എട്ട് പേരെ ഏർപ്പാടാക്കി നൽകിയതെന്ന് കരാർ ഏറ്റെടുത്ത ജോബി ജീവൻ പറഞ്ഞു. നാലായിരം രൂപ ഇതിൽ പ്രതിഫലമായി നൽകി.

അഞ്ഞൂറ് രൂപ കൂലിക്ക് 8 പേരെയാണ് പരിശോധനക്കായി ജോബി ജോൺ ഏർപ്പാടാക്കിയത്. ഇവർക്ക് യാതൊരു മുൻ പരിചയവുമുണ്ടായിരുന്നില്ല. പരിശോധനകൾ എങ്ങനെ വേണം എന്നത് സംബന്ധിച്ച് സ്റ്റാർ കൺസൾട്ടൻസി നിർദേശം നൽകിയിരുന്നില്ല.  പരീക്ഷ കേന്ദ്രത്തിൻറെ ചുമതലയുണ്ടായിരുന്ന അധ്യാപകനാണ് പരിശോധനയുടെ പൂർണ ഉത്തരവാദിത്വം എന്നും കാരാറുകാർ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT