വിഎ അരുണ്‍കുമാര്‍ 
Kerala

'ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്ത്; പാര്‍ട്ടി പഴയകരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചു'

അച്ഛന്‍ എന്നും വിശ്വസിച്ചിരുന്നത് ജനങ്ങളുടെ പള്‍സ് തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയമെന്നാണ്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി വിഎസിന്റെ മകന്‍ വിഎ അരുണ്‍കുമാര്‍. പ്രസ്ഥാനങ്ങള്‍ അവയുടെ വേരുകളിലേക്ക്, അതായത് സാധാരണക്കാരന്റെ നീതിക്കും പരിസ്ഥിതിക്കും അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ആ പഴയ കരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കുമെന്നും അരുണ്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'അച്ഛന്റെ സാന്നിദ്ധ്യമില്ലാത്ത ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഓരോ രാഷ്ട്രീയ ചലനങ്ങളെയും ജനപക്ഷത്തുനിന്ന് വിശകലനം ചെയ്തിരുന്ന അദ്ദേഹത്തിന്റെ ആ ശബ്ദം ഇന്ന് എനിക്കും ഈ നാടിനും ഒരുപോലെ നഷ്ടമാണ്. അച്ഛന്‍ എന്നും വിശ്വസിച്ചിരുന്നത് ജനങ്ങളുടെ പള്‍സ് തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയമെന്നാണ്. അദ്ദേഹം ആള്‍ക്കൂട്ടങ്ങളില്‍ ആവേശം കണ്ടെത്തിയിരുന്നു എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ആദര്‍ശങ്ങളില്‍ നിന്നുള്ള നേരിയ വ്യതിചലനം പോലും ജനങ്ങള്‍ എത്രത്തോളം ഗൗരവമായി കാണുമെന്ന് അച്ഛന് നല്ല ബോധ്യമുണ്ടായിരുന്നു'.- കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവുമെല്ലാം വ്യക്തിപരമായി എന്നെ എവിടെയൊക്കെയോ സ്പര്‍ശിക്കുകയാണ്. അച്ഛന്റെ സാന്നിദ്ധ്യമില്ലാത്ത ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഓരോ രാഷ്ട്രീയ ചലനങ്ങളെയും ജനപക്ഷത്തുനിന്ന് വിശകലനം ചെയ്തിരുന്ന അദ്ദേഹത്തിന്റെ ആ ശബ്ദം ഇന്ന് എനിക്കും ഈ നാടിനും ഒരുപോലെ നഷ്ടമാണ്. അച്ഛന്‍ എന്നും വിശ്വസിച്ചിരുന്നത് ജനങ്ങളുടെ പള്‍സ് തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയമെന്നാണ്. അദ്ദേഹം ആള്‍ക്കൂട്ടങ്ങളില്‍ ആവേശം കണ്ടെത്തിയിരുന്നു എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ആദര്‍ശങ്ങളില്‍ നിന്നുള്ള നേരിയ വ്യതിചലനം പോലും ജനങ്ങള്‍ എത്രത്തോളം ഗൗരവമായി കാണുമെന്ന് അച്ഛന് നല്ല ബോദ്ധ്യമുണ്ടായിരുന്നു.

പ്രസ്ഥാനങ്ങള്‍ അവയുടെ വേരുകളിലേക്ക്, അതായത് സാധാരണക്കാരന്റെ നീതിക്കും പരിസ്ഥിതിക്കും അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ആ പഴയ കരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും.

VA Arunkumar Shares Facebook Post Following CPM’s Election Defeat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി സതീശാ...'; ആവേശത്തോടെ പ്രവര്‍ത്തകര്‍; ഉജ്ജ്വല സ്വീകരണം

കളിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു; കണ്ണൂരിൽ 13 വയസുകാരന് പരിക്ക്

എഐ ക്യാമറ കണ്ടു, പൊലീസ് കണ്ണടച്ചു; പിണറായി ഇന്ന് സഞ്ചരിച്ച വാഹനത്തിന് പതിനെട്ട് ചലാന്‍

'എന്തൊരു ഏറ്'; ചെന്നൈയ്ക്ക് മുന്നിൽ തകർന്നടിഞ്ഞു ഡൽഹി ബാറ്റർമാർ, വിജയലക്ഷ്യം 156 റൺസ്

പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് ആര്‍ബി ചൗധരി അന്തരിച്ചു; മരണം കാര്‍ അപകടത്തില്‍ പരിക്കേറ്റ്

SCROLL FOR NEXT