മാസപ്പടി ഡയറിയുടെ പേജ് എന്ന് അവകാശപ്പെട്ട് ഷോൺ ജോർജ് പുറത്തുവിട്ട രേഖ, വിഡി സതീശൻ 
Kerala

മാസപ്പടി ഡയറിയില്‍ വി ഡി സതീശന്റേയും പേര്; രേഖ പുറത്തുവിട്ട് ഷോണ്‍ ജോര്‍ജ്

മുഖ്യമന്ത്രി വി ഡി സതീശന്‍ അടക്കമുള്ളവരെ പ്രതിരോധത്തിലാക്കി സിഎംആര്‍എല്‍ മാസപ്പടി ഡയറിയുടെ പേജ് എന്ന് അവകാശപ്പെട്ട് രേഖ പുറത്തുവിട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ അടക്കമുള്ളവരെ പ്രതിരോധത്തിലാക്കി സിഎംആര്‍എല്‍ മാസപ്പടി ഡയറിയുടെ പേജ് എന്ന് അവകാശപ്പെട്ട് രേഖ പുറത്തുവിട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് വിവാദ കമ്പനിയുടെ എംഡിയില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയുടെ പേജ് എന്ന പേരില്‍ ഫെയ്‌സ്ബുക്കിലാണ് ഷോണ്‍ ജോര്‍ജ് രേഖ പങ്കുവെച്ചത്. വിഡി സതീശന്റേത് അടക്കം ഇടത്- വലത് നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടുന്ന ഡയറിയുടെ പേജ് എസ്എഫ്‌ഐഒ കോടതിയില്‍ സമര്‍പ്പിച്ച രേഖയെന്നാണ് ഷോണ്‍ ജോര്‍ജിന്റെ അവകാശവാദം.

രേഖയില്‍ വി ഡി സതീശന് പുറമേ പിണറായി, ചെന്നിത്തല, ഹൈബി ഈഡന്‍, കെ മുരളീധരന്‍, ജി സുധാകരന്‍, ശര്‍മ്മ, പന്ന്യന്‍, കെ ചന്ദ്രന്‍പിള്ള, പി രാജീവ് അടക്കം നിരവധി ഇടത് - വലത് നേതാക്കളുടെ പേര് ഇടംപിടിച്ചിട്ടുണ്ട്. ഡയറിയുടെ പേജില്‍ വി ഡി സതീശന് നേരെ അഞ്ചുലക്ഷം രൂപയാണ് കാണിച്ചിരിക്കുന്നത്. ഈ പേജിലെ കണക്കുകള്‍ പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുന്നതാണെന്നാണ് ഷോണ്‍ ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

'എന്തുകൊണ്ട് വിജിലന്‍സ് അന്വേഷണം ഇല്ല? ഈ പേജിലെ കണക്കുകള്‍ പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുന്നതാണ്. വിവാദ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ എന്‍ട്രികളില്‍ ഒരു പേജ് ആണ് ഇത് , എസ്എഫ്ഐഒ കുറ്റപത്രത്തില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ഒന്ന്'- ഡയറിയുടെ പേജ് സഹിതമുള്ള കുറിപ്പില്‍ ഷോണ്‍ ജോര്‍ജ് കുറിച്ചു.

V.D. Satheesan's name also ; Shone George releases the document

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷേത്ര കവർച്ചക്കേസ്: 13 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ; പൂട്ടിട്ടത് ഫേസ്ബുക്ക് അക്കൗണ്ട് പിന്തുടർന്ന്

ചിരകിയ തേങ്ങ ഫ്രിഡ്ജിലോ ഫ്രീസറിലോ? ശരിയായി സൂക്ഷിക്കേണ്ട രീതി

'8000 വർഷം ജീവിച്ച ഒരാളുടെ മനസിൽ എന്തൊക്കെ കാണും ?'; നിവിൻ പോളി- റാം ചിത്രം 'യേഴു കടൽ യേഴു മലൈ' ട്രെയ്‌‌ലർ

ഇൻസ്റ്റഗ്രാം അക്കൗണ്ട് റദ്ദാക്കിയതിനെതിരായ അപ്പീലിൽ കേന്ദ്രത്തിന്റെ കാലതാമസം: എസ്എഫ്ഐ ഡൽഹി ഹൈക്കോടതിയിൽ

സമയമായി... ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡർ ഒഴിവുകൾ; അപേക്ഷ എങ്ങനെ സമർപ്പിക്കാം?