വീണാ ജോര്‍ജ് ഫെയ്‌സ്ബുക്ക്
Kerala

'തോല്‍പിക്കാന്‍ ചില നേതാക്കള്‍ ശ്രമിച്ചു'; മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചു; നിര്‍ബന്ധിപ്പിച്ച് സ്ഥാനാര്‍ഥിയാക്കി; ജില്ലാ കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച് വീണാ ജോര്‍ജ്

വീണാ ജോര്‍ജിനെ പരാജയപ്പെടുത്താന്‍ ഒരുവിഭാഗം നേതാക്കള്‍ ശ്രമിച്ചെന്ന ആരോപണവും യോഗത്തില്‍ ഉണ്ടായി

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ രൂക്ഷമായി പ്രതികരിച്ച് വീണാ ജോര്‍ജ്. മത്സരിക്കാന്‍ താത്പര്യമില്ലെന്നും തന്നെ ഒഴിവാക്കണമെന്നും ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നെന്നും എന്നാല്‍ മത്സരിക്കാന്‍ മറ്റാരുമില്ലെന്നും താന്‍ തന്നെ മത്സരിക്കണമെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് മത്സരിച്ചതെന്നും വീണാ ജോര്‍ജ് പറഞ്ഞു. വീണാ ജോര്‍ജിനെ പരാജയപ്പെടുത്താന്‍ ഒരുവിഭാഗം നേതാക്കള്‍ ശ്രമിച്ചെന്ന ആരോപണവും യോഗത്തില്‍ ഉണ്ടായി.

ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെ തുടരുന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് വീണയ്‌ക്കെതിരെ നേതാക്കള്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. ആരോഗ്യവകുപ്പ് കൈകാര്യം ചെയ്ത രീതിയും വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാത്ത പെരുമാറ്റവും ആണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന വിമര്‍ശനവും ഉയര്‍ന്നതോടെയാണ് മന്ത്രി രൂക്ഷമായി പ്രതികരിച്ചത്. തനിക്കാതെതിരായ ജില്ലാ നേതാക്കളുടെ ആരോപണം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ രൂക്ഷവിമര്‍ശനനം ഉയര്‍ന്നിരുന്നു. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണമെന്നും ഭരണംപോയിട്ടും വീണ്ടും നേതാവാകുന്നത് ശരിയല്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പാര്‍ട്ടി തകര്‍ന്നിട്ടും ഉത്തരവാദിത്തം പിണറായി ഏറ്റെടുത്തില്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

Veena George reacts strongly at CPM district committee meeting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുസ്ലീം ലീഗിന് അഞ്ച് മന്ത്രിമാര്‍; വകുപ്പുകള്‍ നാളെ

'ആളിക്കത്തി കൊൽക്കത്ത'; ഫിന്നും അംഗ്കൃഷും തകർത്തടിച്ചു, ഗുജറാത്തിന് വിജയലക്ഷ്യം 248 റൺസ്

നാഷണൽ ഹൈവേ അതോറിറ്റിയിൽ അവസരം; സിവിൽ എഞ്ചിനീയറിങ് യോഗ്യത, എഴുത്ത് പരീക്ഷയില്ല, അവസാന തീയതി ജൂൺ 15

ആഭ്യന്തരവും വിജിലന്‍സും ചെന്നിത്തലയ്ക്ക്; ലീഗിന് അഞ്ച് മന്ത്രിമാര്‍; മന്ത്രിമാരുടെ പ്രഖ്യാപനം നാളെ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തകർന്ന കുരിയാട് എലിവേറ്റഡ് പാതയ്ക്ക് പകരം പുതിയ വയഡക്റ്റ്; ഗതാഗതത്തിനായി തുറന്നു

SCROLL FOR NEXT