Vellappally Natesan 
Kerala

'ഈഴവന്റെ വളര്‍ച്ച തടയുന്നത് ഇത്തരം കുലംകുത്തികള്‍; ഭീഷണി വേണ്ട, അതേ നാണയത്തില്‍ തിരിച്ചടിക്കും'

പത്മ പുരസ്‌കാരം സ്വീകരിക്കുന്ന വേളയില്‍ അതിന്റെ ശോഭ കെടുത്താന്‍ യാഥാര്‍ഥ്യം മനസിലാക്കാതെ, വിഷയം പഠിക്കാതെ ചില ചാനലുകളില്‍ ഏകപക്ഷീയമായി ചര്‍ച്ചകള്‍ നടത്തിയിട്ടും കേസുകൊടുത്തിട്ടും ഒന്നും നടന്നില്ല.

Author : Sujith

കൊച്ചി: മൈക്രോ ഫിനാന്‍സിന്റെ പേരില്‍ തന്നെ ഭീഷണിപ്പെടുത്തേണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പത്മപുരസ്‌കാരം ഏറ്റുവാങ്ങി ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈഴവസമുദായത്തിലെ സാധാരണക്കാര്‍ക്കിടയിലേക്ക് മൈക്രോ ഫിനാന്‍സിലൂടെ ആയിരക്കണക്കിന് കോടി രൂപയാണ് വിതരണം ചെയ്തത്. ഇപ്പോഴും മൈക്രോ ഫിനാന്‍സ് പദ്ധതി ഒരു കുഴപ്പവുമില്ലാതെ നടക്കുന്നു. പത്മ പുരസ്‌കാരം സ്വീകരിക്കുന്ന വേളയില്‍ അതിന്റെ ശോഭ കെടുത്താന്‍ യാഥാര്‍ഥ്യം മനസിലാക്കാതെ, വിഷയം പഠിക്കാതെ ചില ചാനലുകളില്‍ ഏകപക്ഷീയമായി ചര്‍ച്ചകള്‍ നടത്തിയിട്ടും കേസുകൊടുത്തിട്ടും ഒന്നും നടന്നില്ല. ഇതിന് പിന്നില്‍ കളിച്ചവരെ ഈ സമൂഹത്തിന് അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തന്നെ അധിക്ഷേപിക്കുന്നവര്‍ക്ക് എസ്എന്‍ഡിപി യോഗത്തില്‍ ഒരു സ്വാധീനവുമില്ല. ഒരു യൂണിയനോ ശാഖയോ പോലും അവരുടെ പക്കലില്ല. ഈഴവന്റെ വളര്‍ച്ച തടയുന്നത് ഇത്തരം കുലംകുത്തികളാണെന്നും അദ്ദേഹം പറഞ്ഞു. ഭീഷണികള്‍ക്ക് മുന്നില്‍ പതറില്ല. വെല്ലുവിളികള്‍ ഊര്‍ജമാക്കി ഇരട്ടി ശക്തിയോടെ പ്രവര്‍ത്തിക്കുകയാണ് തന്റെ രീതി. ഇവര്‍ക്കുള്ള മറുപടിയാണ് തന്നെ അനുമോദിക്കാന്‍ ഇവിടെ എത്തിയ ജനക്കൂട്ടമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അര്‍ഹമായത് കിട്ടാതെ പോകുമ്പോള്‍ ചോദിക്കുന്നതാണോ പാതകം. ജാതിയുടെ പേരില്‍ നീതി നഷ്ടപ്പെടുമ്പോള്‍ ജാതി പറയാന്‍ നിര്‍ബന്ധിതരാകും. ജാതി ഇല്ലാതാക്കാനും സാമൂഹ്യനീതിക്കും വേണ്ടിയാണ് ജാതി പറയുന്നത്. യോഗം നേതാക്കളെ ആക്ഷേപിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Vellappally Natesan stated that there is no need to threaten him in the name of microfinance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

181 തഹസില്‍ദാര്‍മാരുടെ കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ, ഇടപെട്ട് ട്രിബ്യൂണല്‍, സര്‍ക്കാരിന് തിരിച്ചടി

'ആ രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു, സുവേന്ദു എന്റെ കൂടെ നിന്നു'; മുഖ്യമന്ത്രിയെ പ്രശംസിച്ച് മഹുവ മൊയ്ത്ര; വീണ്ടും ചര്‍ച്ചയായി ബംഗാള്‍ രാഷ്ട്രീയം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവര്‍ത്തകന് 27 ദിവസത്തിന് ശേഷം ജാമ്യം

2.5 ലക്ഷത്തോളം പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി; ബ്രിട്ടനില്‍ പാക് ഗ്രൂമിങ് ഗ്യാങിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍, റിപ്പോര്‍ട്ട്

'ഭര്‍ത്താവ് ഉപദ്രവിക്കുന്നു, ചെലവിന് തരുന്നില്ലെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട് ഡിലീറ്റ് ചെയ്തിട്ടില്ല; ശരിയാണ് ഞാന്‍ ചിലര്‍ക്ക് ഉഷയും ചിലര്‍ക്ക് ഹസീനയുമാണ്'